കേരളത്തെ ഞെട്ടിച്ച കൊലപാതക കഥ വ്യത്യസ്തമായി ചിത്രീകരിച്ച പാല പൂത്ത രാവിൽ എന്ന ചിത്രം മൂവിവുഡ്, സീനിയ, ഹൈ ഹോപ്സ് എന്നീ പ്രമുഖ ഒ.ടി.ടികളിൽ ഡിസംബർ 23ന് റിലീസ് ചെയ്യും.
പത്രപ്രവർത്തകനും, ഗ്രന്ഥകർത്താവുമായ മോഹൻ മാനാം കുററി രചനയും,സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ശശീധരൻ തെക്കുമ്പുറം നിർമ്മിക്കുന്നു.
കേരളത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ കൊലപാതക കഥ, ചെറിയ മാറ്റങ്ങളോടെ ,ഹൊററിനും, ത്രില്ലറിനും പ്രാധാന്യമുള്ള കഥയാക്കി മാറ്റുകയായിരുന്നു.
അഭയ ചിക്കു ക്രീയേഷനു വേണ്ടി ശശീധരൻ തെക്കുമ്പുറം നിർമ്മിക്കുന്ന പാല പൂത്ത രാവിൽ മോഹൻ മാനാം കുററി രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ - സ്വാമി കണ്ണാടി, ഗാനരചന - കൃഷ്ണകുമാർ കൊങ്ങാട്, സംഗീതം - ജാഫർ പാലക്കാട്, ആലാപനം - മിഥുലാരാജ്, നേഹരാജ്, പ്രൊഡക്ഷൻ ഡിസൈനർ - ഷെറീഫ് പാലക്കാട്, കല -കുപ്പുസ്വാമി, മേക്കപ്പ് -കൃഷ്ണൻകുട്ടി ,പ്രൊഡക്ഷൻ കൺട്രോളർ-രാജൻ കഞ്ചിയോട്, സഹസംവിധാനം -സരസ് ബാബു തച്ചൻപറ, സ്റ്റിൽ -സുരേഷ്.
ഷെമീർ,സ്നേഹ ചിത്തി റായി, ഗ്രീഷ്മ ,ശ്രീകുമാർ തിരുവില്വാമല ,മഹിദാസ്, ജയശ്രീ, സുശാസനൻ, സൂര്യദാസ് ,ഷെറീഫ് പാലക്കാട്, ശ്രീവരീഷ്ഠൻ, ലീലാമ്മ, മീരാൻകുട്ടി, വേണു തിരുവില്വാമല ,ജയപ്രകാശ് എന്നിവർ അഭിനയിക്കുന്നു .
അയ്മനം സാജൻ
( പി.ആർ. ഒ )
Subscribe to:
Post Comments
(
Atom
)

No comments: