ആസിഫ് അലിയുടെ
"എ രഞ്ജിത്ത് സിനിമ"
(ഒരു രഞ്ജിത്ത് സിനിമ)
പൂജയും സ്വിച്ചോൺ കർമ്മവും.
ആസിഫ് അലി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന " എ രഞ്ജിത്ത് സിനിമ " എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും 6/12/21 തിങ്കൾ രാവിലെ പത്തിന് തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ വെച്ച് നടത്തുന്നു.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ചിത്രമാണ്.
ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്റ്ററായിട്ടുണ്ട്.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽനിഷാദ് പീച്ചി നിർമിക്കുന്ന "എ രഞ്ജിത്ത് സിനിമ " സി.എച്ച് മുഹമ്മദ് റോയൽ സിനിമാസിലൂടെ തിയേറ്ററിൽ എത്തിക്കുന്നു.
സുനോജ് വേലായുധൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ദിലീപ് ഡെന്നീസ്.പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,കല-രാജീവ് കോവിലകം,മേക്കപ്പ്-അമല്‍ ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടർ ജോമൻ- ജോഷി തിട്ടയിൽ, ഡിസൈൻസ്-ആനന്ദ് രാജേന്ദ്രൻ.
പി.ആർ.ഒ: എ. എസ്. ദിനേശ്.
Subscribe to:
Post Comments
(
Atom
)

No comments: