പെഗാസസിന്റെ ബാനറിൽ ജനിസിസ് നിർമിക്കുന്ന " തൂലിക" എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം റിനൈ ഹോട്ടലിൽ വെച്ച് നടന്നു.എം പി ഹൈബി ഈഡൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
റോയ് മണപ്പള്ളിൽ കഥ തിരക്കഥ ഗാനങ്ങളെഴുതി സംവിധാനം ചെയ്യുന്ന
"തൂലിക"എന്നചിത്രത്തിൽ
മാത്യൂസ് ജോൺ,ടോണി, മോഹൻ അയിരൂർ, വഞ്ചിയൂർ പ്രവീൺകുമാർ,ടോംജേക്കബ്,ജോയ് ജോൺ,ഹരിശ്രീ യൂസഫ്, അഭിജിത്ത് അജിത്, അഞ്ജലി പുളിക്കൽ,ദേവി ചന്ദന,സിന്ധു വേണുഗോപാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നടൻ,എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ ദൃശ്യ മാധ്യമ രംഗത്തു ഏറേ ശ്രദ്ധേയനാണ് റോയ് മണപ്പള്ളിൽ.
ഭാര്യയുടെ പേരിൽ കഥയെഴുതുന്ന ഒരു എഴുത്തുകാരന്റെ ജീവിത മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുന്നത്.
ജോസ് ലൂയിസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
ലിപ്‌സൺ സംഗീതം പകർന്ന ഈ ചിത്രത്തിലെ ആറു ഗാനങ്ങൾ കെ.ജി.മാർക്കോസ്, അലോഷ്യസ് പെരേര, രമേശ് മുരളി, ജെനി എന്നിവർ ആലപിക്കുന്നു.കൊച്ചി,മൂന്നാർ,കോഴഞ്ചേരി, ദുബായ് എന്നിവിടങ്ങളിലാണ് 'തൂലിക' യുടെ ലോക്കേഷൻ.
വാർത്ത പ്രചരണം.
എ എസ് ദിനേശ്.
Subscribe to:
Post Comments
(
Atom
)

No comments: