" വികൃതി " സംവിധാനം ചെയ്ത എം.സി .ജോസഫിന്റെ പുതിയ ചിത്രമായ " എന്നിട്ട് അവസാനം it begins " ൽ അർജുൻ അശോകൻ ,അന്നബെൻ ,മധുബാല എന്നിവർ പ്രധാന റോളിൽ അഭിനയിക്കുന്നു.
ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ ആണ് ഇപ്പോള്‍ വൈറലാവുന്നത്. റാപ് സോംഗ് ഉപയോഗിച്ചുള്ള ഒരു കാസ്റ്റിംഗ് കോള്‍ ആണ് അണിയപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
റിജക്ഷന്‍ റാപ് എന്ന പേരിലൊരു ഗാനത്തിനൊപ്പമാണ് വിഡിയോ. സിനിമയില്‍ അവസരം തേടി അലഞ്ഞ് നിരാശനായി ആത്മഹത്യക്ക് ശ്രമിക്കുന്ന യുവാവിനെയാണ് കാണുന്നത്. സിനിമ സ്വപ്നം കണ്ട് നടന്ന് താന്‍ കടന്നു പോകുന്ന പരിഹാസവും വിഷമവുമെല്ലാം വിശദമാക്കുന്നുണ്ട്. പാലത്തിന് മുകളില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്നുണ്ടെങ്കിലും സംഭവിക്കുന്നത് മറ്റൊന്നാണ്.
പുതിയ അവതരണ ശൈലിക്ക് മികച്ച അഭിപ്രായമാണ് നേടുന്നത്. പതിനഞ്ച് വയസ്സ് മുതല്‍ അന്‍പത് വയസ്സ് വരെയുള്ള ആണ്‍കുട്ടികളെയും പുരുഷന്മാരെയും പെണ്‍കുട്ടികളെയും സ്ത്രീകളെയും അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് അണിയറപ്രവര്‍ത്തകര്‍ തേടുന്നത്.
യഥുവും നിഥിനുമാണ് റാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതവും , അപ്പു ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
എ.ജെ.ജെ സിനിമാസിന്റെ ബാനറില്‍ ആനന്ദ് ജയരാജ് ജൂനിയറും ജോബിന്‍ ജോയിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
Subscribe to:
Post Comments
(
Atom
)

No comments: