വേദികളിൽ ചിരിയുടെ മാന്ത്രികത തീർത്ത പ്രശസ്‌ത കലാകാരൻ സൈനൻ കെടാമംഗലം അന്തരിച്ചു .
വേദികളിൽ ചിരിയുടെ മാന്ത്രികത തീർത്ത പ്രശസ്‌ത കലാകാരൻ സൈനൻ കെടാമംഗലം അന്തരിച്ചു .
മലയാള മിമിക്രി ലോകത്തിന് നികത്താനാ വാത്ത നഷ്ടം സമ്മാനിച്ച് പ്രിയ കലാകാരൻ സൈനൻ കെടാമംഗലം വിടവാങ്ങി.
കേരള സംഗീത നാടക അക്കാദമി പുരസ്കാ ര ജേതാവായ സൈനൻ പതിറ്റാണ്ടുകളായി വേദികളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച അസാധ്യ പ്രതിഭയായിരുന്നു. കാൽനൂറ്റാണ്ട് മുൻപ് അരങ്ങുകളിൽ തുടങ്ങിയ ആ കലാസപര്യ മിമിക്രിവേദിയിൽ ചിരിയുടെ വലിയൊരു വസന്തമാണ് തീർത്തത്.
തന്റെ നീണ്ട മുടി ഇടത്തോട്ടും വലത്തോട്ടും മാടിയൊതുക്കി നിമിഷാർദ്ധം കൊണ്ട് കുതിരവട്ടം പപ്പുവായും ഇന്നസെന്റായും മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമായുമൊക്കെ രൂപംകൊണ്ടും ശബ്ദംകൊണ്ടും പകർന്നാടുന്നതായിരുന്നു സ്റ്റേജിലെ ആ 'സൈനൻ മാജിക്'. സ്കിറ്റു കളിലെ കിടിലൻ ടൈമിംഗും ചടുല മായ സ്പോട്ട് കൗണ്ടറുകളും കൊണ്ട് സദസ്സിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കാൻ അദ്ദേഹത്തിന് പ്രത്യേകമായൊരു കയ്യടക്ക മുണ്ടായിരുന്നു.
വേദിയിലെ ചിരിമാന്ത്രികൻ എന്നതിനപ്പുറം, സൗഹൃദങ്ങളിലെല്ലാം സ്നേഹവും കരുതലും നിറച്ചുനിർത്തിയ നല്ലൊരു മനുഷ്യൻ.


No comments: