രാമലീല സംവിധായകന്‍ അരുണ്‍ ഗോപിയ്ക്ക് പറയാനുള്ളത്.
അഞ്ച് വര്‍ഷം നീണ്ട സ്വപ്നമാണ് രാമലീല. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ തരത്തില്‍ സിനിമ സംവിധാനം ചെയ്തിട്ടുണ്ട് എന്നാണ് എന്‍റെ വിശ്വാസം. പ്രിയ പ്രേക്ഷകര്‍ സിനിമ കണ്ടതിന് ശേഷം വിലയിരുത്തണം എന്ന അഭ്യര്‍ത്ഥനയാണ് ഉള്ളത്. പിന്നീട് ഉള്ള വിമര്‍ശനത്തെ സ്വീകരിക്കാനും തയ്യാറാണ്. തീയേറ്ററുകള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം വേദനയുണ്ടാക്കി.
രാമനുണ്ണിയെന്ന കഥാപാത്രം സാങ്കല്‍പികമാണ്. തിരകഥാകൃത്ത് സച്ചിയുടെ ഭാവനയിലാണ് രാമനുണ്ണി ജനിച്ചത്. രാമലീല ദിലീപിന്‍റെ കഥയല്ല രാമനുണ്ണിയുടേതാണ്.
നവാഗത സംവിധാകകര്‍ക്ക് അനുഭവ സമ്പത്ത് കുറവാണ് എന്നാണ് പൊതുധാരണ. പുതിയ സിനിമ എടുക്കാനുള്ള പ്രചോദനമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ദിലീപ്, രാധിക ശരത്കുമാർ, സിദ്ദിഖ്, രഞ്ജിപണിക്കര്‍, കലാഭവന്‍ ഷാജോൺ,മുകേഷ്, വിജയ രാഘവന്‍ എന്നിവരാണ് താരങ്ങള്‍. പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചത്തിന് വളരെ സന്തോഷം. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അരുൺഗോപി പറഞ്ഞു.
സലിം പി.ചാക്കോ.

No comments: