സിനിമ സിരീയൽ നടൻ സന്തോഷ് കെ. നായർ (66) വാഹനാപകടത്തിൽ മരിച്ചു.
ആദരാഞ്ജലികൾ .
സിനിമ സിരീയൽ നടൻ സന്തോഷ് കെ. നായർ (66) വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്. ഇന്ന് പുലർച്ചെ 6.30 ന് ആയിരുന്നു അപകടം .
എതിരെവന്ന ട്രക്കുമായി നടൻ സഞ്ചരിച്ച ഇന്നോവ കാർ കൂട്ടിയിടിച്ചു. കാർ വെട്ടിപ്പൊളി ച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. ഉടൻ തന്നെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.
നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . " മോഹിനിയാട്ടം " സിനിമയാണ് അവസാനമായി അഭിനയിച്ച സിനിമ .
1982 ൽ പുറത്തിറങ്ങിയ " ഇത് ഞങ്ങളുടെ കഥയാണ് ആദ്യമായി അഭിനയിച്ച സിനിമ . വില്ലൻ, നായകൻ , സഹനടൻ , ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .
തിരുവനന്തപുരത്ത് സി.എൻ കേശവൻ നായരുടെയും പി. രാജലക്ഷ്മിയുടെയും മകനായി ജനിച്ചു . എം.ജി കോളേജിൽ മോഹൻലാലിൻ്റെ ജൂനിയർ ആയിരുന്നു സന്തോഷ് കെ .നായർ .

No comments: