വരച്ച് വരച്ച് വലുതാകണമെന്ന് : നടൻ ഹരിശ്രീ അശോകൻ.


 


വരച്ച് വരച്ച് വലുതാകണമെന്ന് : നടൻ ഹരിശ്രീ അശോകൻ.


എറണാകുളം : നാടിൻ്റെ പല കാര്യങ്ങളും തുറന്നു പറയാനും പ്രതികരിക്കാനും കഴിയുന്നതിന് കുട്ടികൾ വരച്ച് വരച്ച് വലുതാകണമെന്ന് നടൻ ഹരിശ്രീ അശോകൻ കുട്ടികളൊട് അഭ്യർത്ഥിച്ചു.കുഞ്ഞുങ്ങൾ പലതും വരച്ച് പരീക്ഷിക്കുന്നത് അവരുടെ ഭാവനയെ വളർത്താനുതകും.കുട്ടിക്കാലത്ത് താൻ വെറുതെ വരച്ചും പാട്ട് പാടിയും നടക്കുമായിരുന്നു.


സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ എറണാകുളത്ത് ചിൻഡ്രൻസ് പാർക്കിൽ സംഘടിപ്പിച്ച ക്ലിൻ്റ് സ്മാരക സംസ്ഥാന ബാലചിത്ര രചനാ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു നടൻ.


കുട്ടികളുടെ ഭാവനയും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കാൻ ചിത്രരചനപ്പൊലുള്ള കലാപഠനങ്ങൾ അന്ത്യന്താപേക്ഷിതമാണ്. കുട്ടികളുടെ വരയ്ക്കാനുള്ള കഴിവുകൾ നേരത്തേ കണ്ടെത്തി അവരെ അതിലേക്ക് തിരിച്ചു വിടണം.വരയും നിറങ്ങളും കുട്ടികളുടെ ആത്മവിശ്വാസം കൂട്ടുകയും അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ മികച്ചൊരു മാധ്യമമായി വർത്തിക്കാനും ഉതകും ഹരിശ്രീ അശോകൻ അഭിപ്രായപ്പെട്ടു.


ചുരുങ്ങിയ എഴുവർഷക്കാലത്തെ ജീവിതത്തി നിടയിൽഇരുപത്തിആറായിരിത്തിലധികം ചിത്രങ്ങൾ വരച്ച് അൽഭുതം സ്ഷ്ടിച്ച ക്ലിൻ്റിൻ്റെ ജന്മനാട്ടിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ മാതാവ് ചിന്നമ്മയുടെ സാന്നിധ്യം സദസിനേകണ്ണു നനയിപ്പിച്ചു. 


ക്ലിൻ്റിൻ്റെ പേരിൽ പുറത്തിറങ്ങിയ മലയാള സിനിമയിൽ ക്ലിൻ്റിൻ്റെ വേഷമിട്ട മാസ്റ്റർ അലോകും ചടങ്ങിനെത്തിയിരുന്നു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ ജി.എൽ. അരുൺ ഗോപി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് പി. സുമേശൻ അദ്ധ്യക്ഷനാ യിരുന്നു. സമിതി ഭാരവാഹി കളായ  മീരാദർശക്, കെ. ജയപാൽ, എം.കെ. പശുപതി, ഒ.എം. ബാലകൃഷ്ണൻ, എറണാകുളം ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ.സുനിൽ ഹരി ന്ദ്രൻ, കൊച്ചി നഗരസഭാംഗം കെ.പി.പി കൃഷ്ണ കുമാർ ചിത്രകാരൻ സുനിൽ ലിനസ് ഡെ എന്നിവർ സംബന്ധിച്ചു.


ജില്ലാ തല മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ എൽ.പി, യു. പി, ഹൈസ്കൂൾ ഹയർ സെക്കൻ്ററി വിഭാഗത്തിൽ നിന്നും 150 കുട്ടികളാണ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തത്. മത്സര വിജയികൾക്ക് കെ.എൻ. ഉണ്ണി കൃഷ്ണൻ എം.എൽ.എ സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു.


മത്സര വിജയികൾ

----------------------

എൽ.പി വിഭാഗത്തിൽ  പാർവണ പ്രവീൺ (ആലപ്പുഴ) ശ്രീ നോയ് (പാലക്കാട്) ഒന്നാം സ്ഥാനം.അദവ്യ ശ്രീജിത്ത് (കണ്ണൂർ) രണ്ടാം സ്ഥാനം, പത്മശ്രീ ശിവകുമാർ (ആലപ്പുഴ) മൂന്നാം സമ്മാനവും നേടി.


യു.പി.വിഭാഗത്തിൽ ശിവദ .കെ (കണ്ണൂർ) ഒന്നാം സ്ഥാനം, അവന്തിക പി.നായർ (ആലപ്പുഴ) നവനീത് കൃഷ്ണ.എസ് (പത്തനംതിട്ട )രണ്ടാം സ്ഥാനം , പാർത്ഥവി .ആർ (കോഴിക്കോട്) മൂന്നാം സ്ഥാനം.


ഹൈസ്കൂൾ വിഭാഗത്തിൽ കൃതീഷ് (തൃശൂർ) ഒന്നാം സ്ഥാനം, ശ്രീതു ദത്ത് (കൊല്ലം) രണ്ടാം സ്ഥാനം. നമീത എസ്.യു (എറണാകുളം) ശ്രീഹരി പി.ആർ കണ്ണൂർ  മൂന്നാം സ്ഥാനവും നേടി.


ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹർഷ പ്രമോദ് (കണ്ണൂർ),മാനസ മീര (ആലപ്പുഴ) ഒന്നാം സ്ഥാനം നേടിയപ്പോൾ അലീന എ.പി ( തിരുവനന്തപുരം),അനന്യ എസ് സുഭാഷ് (കൊല്ലം) ഇവർക്ക് രണ്ടാം സ്ഥാനവും  മുഹമ്മദ് റാഹീൽ (കണ്ണൂർ)അഭിനവ് കെ എം (തൃശൂർ) എന്നിവർ മൂന്നാം സമ്മാനവും നേടി.

No comments:

Powered by Blogger.