വിജയ് , പൂജ ഹെഗ്ഡെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എച്ച് .വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " ജനനായകൻ " ജനുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തും .
വിജയ് , പൂജ ഹെഗ്ഡെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എച്ച് .വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " ജനനായകൻ " ജനുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തും .
ബോബി ഡിയോൾ , മമിത ബൈജു , ഗൗതം വാസുദേവ് മേനോൻ , പ്രകാശ് രാജ് , പ്രിയാമണി , നരേൻ , റീബ മോണിക്ക ജോൺ , മോനിഷ ബ്ലെസി , ബാബ ഭാസ്കർ , തീജയ് അരുണാചലം , നിഴലുകൾ രവി , രേവതി , ശ്രീനാഥ് , ഇർഫാൻ സൈനി , അരുൺകുമാർ രാജൻ , ലിതന്യ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .അനിരുദ്ധ് രവിചന്ദർ ഒരു ഗാന രംഗത്തിലും വേഷമിടുന്നു.
കെ.വി.എൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ 300 കോടി മുതൽ മുടക്കുള്ള ഈ ചിത്രം വെങ്കട്ട് കെ. നാരായണ , ജഗദീഷ് പളനി സ്വാമി , ലോഹിത് എൻ.കെ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്.
സത്യൻ സൂര്യൻ ഛായാഗ്രഹണവും , പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും , അറിവ്, വിവേക് എന്നിവർ ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നു. വിജയ്, അനിരുദ്ധ് രവിചന്ദർ , അറിവ് ,വിശാൽ മിശ്ര എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കു ന്നത് . വിജയ് നായകനാകുന്ന 69 -മത്തെ ചിത്രമാണ് " ജനനായകൻ " . അനൽ അരസാണ് ആക്ഷൻ കോറിയോഗ്രാഫി തയ്യാറാക്കിയത് . റിയാസ് കെ. അഹമ്മദാണ് പി. ആർ. ഒ .
സലിം പി. ചാക്കോ .

No comments: