" ഞാൻ ഓളെയാണ് സ്നേഹിച്ചത് , അല്ലാതെ ഓളുടെ മതത്തെ അല്ല " . മനസിൽ തട്ടുന്ന പ്രണയകഥയുമായി " ❤️ Haal " .



" ഞാൻ ഓളെയാണ് സ്നേഹിച്ചത് - അല്ലാതെ ഓളുടെ മതത്തെ അല്ല " . മനസിൽ തട്ടുന്ന പ്രണയകഥയുമായി " ❤️ Haal " .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


Movie :

Haal 


Director: 

Veera


Genre : 

Romantic Musial Movie 


Platform :  

Theatre .


Language : 

Malayalam 


Direction                     :      3.5  /  5


Performance.             :       4  / 5


Cinematography        :      4  / 5


Script.                           :      3.5  / 5


Editing                          :      3   / 5


Music   & BGM           :       4   / 5 


Rating :                          :    22  /30.


✍️


Saleem P. Chacko.


CpK DesK.


ഷെയ്ൻ നിഗം, സാക്ഷി വൈദ്യ എന്നീവരെ പ്രധാന കഥാപാത്രങ്ങളാക്കി "  വീര "  സംവിധാനം ചെയ്ത ചിത്രമാണ് " Haal " .


സംഗീത ,ജോണി ആൻ്റണി, സുരേഷ് കൃഷ്ണ, ജോയ് മാത്യൂ , മധുപാൽ, കെ.യു. മനോജ്,  നിഷാന്ത് സാഗർ, നിയാസ് ബക്കർ, ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നർമ്മകല, , മഞ്ജുഷ കോലോത്ത്, ശ്രീധന്യ , ഹരീഷ് കണാരൻ , സോഹൻ സീനുലാൽ , രവീന്ദ്രൻ , വിനീത്കുമാർ, ഉണ്ണിരാജ , ദൃശ്യ ചിറോട്ട് എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .അതിഥിതാരമായി തിരക്കഥാകൃത്ത് നിഷാദ് കോയ വേഷമിടുന്നു .


നിഷാദ് കോയയുടേതാണ് തിരക്കഥ, സംഗീതം വി. നന്ദഗോപാൽ, ഛായാഗ്രഹണം രവിചന്ദ്രൻ, കലാ സംവിധാനം - പ്രശാന്ത് മാധവ്മേക്കപ്പ് - അമൽ, കോസ്റ്റ്യും ഡിസൈൻ ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അബിൻ എടവനക്കാട്.പ്രൊഡക്ഷൻകൺട്രോളർ- ബിജു. പി.കെ.,പി.ആർ.ഓ : വാഴൂർ ജോസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ . ജെ.വി. ജെ. പ്രൊഡക്ഷ ൻസിൻ്റെ ബാനറിൽ ജൂബി തോമസ് നിർമ്മിക്കുന്ന ഈ ചിത്രം രാജ് സാഗർ ഫിലിംസാണ് തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .


❤️

കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണിത് .സംഗീതവും,ദൃശ്യഭംഗിയും, കാമ്പുള്ളകഥയുമാണ് സിനിമ പറയുന്നത് .സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമാണ് " ഹാൽ " .

❤️

ഒരു ചെറിയ പ്രണയ സിനിമയാണ് "ഹാൽ". മതത്തിനും, ജാതിക്കും, ദേശങ്ങ ൾക്കും അതീതമായുള്ള പ്രണയങ്ങൾ കാണുമ്പോൾ "ഹാൽ "  ഇളകുന്നവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, പ്രണയത്തിന്റെ ഹാലിൽ എല്ലാം മറന്ന് ഒന്നിക്കാൻ ആഗ്രഹിച്ചവർക്കും, ഒന്നിച്ചവർക്കും, ഒന്നിക്കാൻ കഴിയാതെ പോയവർക്കും ഈ ചിത്രം  ഇഷ്ടപെടും .സമകാലിക സമൂഹത്തിൽ ഉറക്കെ വളിച്ച് പറയേണ്ട കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം .

❤️

ഷെയ്ൻ നിഗം ഡാൻസ് രംഗങ്ങളിൽ ഗംഭീരം . ആസിഫ് ബിരാനായി ഷെയ്ൻ നിഗം മികച്ച അഭിനയം കാഴ്ചവെച്ചു. അഡ്വ. പോൾ വർഗ്ഗീസ്സായി ജോണി ആൻ്റണിയും പ്രേക്ഷക മനസ്സുകളിൽ ഇടം നേടി. വൈദികനായി വേഷമിട്ട മധുപാലിൻ്റെ വ്യത്യസ്ത അഭിനയവും മികവുറ്റതായി . 


" ഞാൻ ഓളെയാണ് സ്നേഹിച്ചത് , അല്ലാതെ ഓളുടെ മതത്തെ അല്ല " . മനസിൽ തട്ടുന്ന പ്രണയകഥയുമായി " ❤️ Haal " . http://www.cinemaprekshakakoottayma.com/2025/12/haal.html



No comments:

Powered by Blogger.