നിവിൻ പോളി - അഖിൽ സത്യൻ കൂട്ടുകെട്ടിൽ ഒരുക്കിയ " സർവ്വം മായ " മികച്ച ഫാൻ്റസി ഹൊറർ കോമഡി ചിത്രമാണ് . നിവിൻ പോളിയുടെ വേറിട്ട അഭിനയം .
Movie :
Sarvam Maya
Director:
Akhil Sathyan
Genre :
Comedy Drama Fantasy
Platform :
Theatre .
Language :
Malayalam
Running Time :
147 minutes 37 Seconds ,
Direction : 4 / 5
Performance. : 4 / 5
Cinematography : 4 / 5
Script. : 3.5 / 5
Editing : 4 / 5
Music & BGM : 4 / 5
Rating : : 23. 5 / 30.
✍️
Saleem P. Chacko.
CpK DesK.
നിവിൻ പോളി - അഖിൽ സത്യൻ കൂട്ടുകെട്ടിൽ ഒരുക്കിയ ഫാൻ്റസി ഹൊറർ കോമഡി ചിത്രം " സർവ്വം മായ " ക്രിസ്തുമസ് ദിനത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത് .
നിവിൻ പോളി ( പ്രമേന്ദു ) , അജു വർഗ്ഗീസ് ( രൂപേഷ് നമ്പൂതിരി ) , ജനാർദ്ദനൻ ( വല്യഛൻ ) , റിയ ഷിബു ( Delulu / മായ മാത്യൂ ),പ്രീതി മുകുന്ദൻ ( സാധ്യ ) ,അരുൺകുമാർ ( ശ്രീരാഗ് ), രഘുനാഥ് പാലേരി ( നീലകണ്ഠൻ നമ്പൂതിരി ) , മധു വാര്യർ ( ദീപു നമ്പൂതിരി ) എന്നിവരോടൊപ്പം അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, വിനീത് , രശ്മി സോമൻ , പ്രിയ വാര്യർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . പ്രിയ തമിഴ് താരം പ്രീതി മുകുന്ദൻ ആദ്യമായി അഭിനയി ക്കുന്ന ചിത്രമാണ് " സർവ്വം മായ " .
ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. " പാച്ചുവും അൽഭുത വിളക്കും " എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . നിവിൻ പോളിയും അജു വർഗ്ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രമെന്ന പ്രത്യേകതയുമുണ്ട് .
ശരൺ വേലായുധൻ ഛായാഗ്രഹണവും , അഖിൽ സത്യൻ എഡിറ്റിംഗും , ജസ്റ്റിൽ പ്രഭാകർ സംഗീതവും ഒരുക്കിയിരിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം തിയേറ്ററു കളിൽ എത്തിച്ചിരിക്കുന്നത് .
🎞️
ബ്രഹ്മണനായി ജനിച്ചെങ്കിലും ദൈവ വിശ്വാസി അല്ലാതെ ജീവിക്കുന്ന പ്രഭ എന്ന് വിളിക്കുന്ന പ്രഭേന്ദു. അയാളൊരു മ്യൂസിഷ്യനാണ്. അയാൾ എന്തുകൊണ്ട് ദൈവവിശ്വാസി അല്ലാതായി എന്നതൊക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് .പെട്ടെന്നൊരു ദിവസം അയാളുടെ വിശ്വാസങ്ങൾക്ക് വിപരീതമായി അയാൾ എക്സ്പീരിയൻസ് ചെയ്യുന്ന ചില സംഭവങ്ങൾ അതിനെ തുടർന്നുള്ള അയാളുടെ അന്വേഷണങ്ങളും രസകരമായി സംവിധായകൻ അവതരിപ്പിച്ചി രിക്കുന്നു.
📽️
നിവിൻപോളിയുടെ വേറിട്ട ശൈലി ശ്രദ്ധേയം . രൂപേഷ് നമ്പൂതിരിയായി അജു വർഗ്ഗീസും മികച്ച അഭിനയം കാഴ്ചവെച്ചു. വർഷങ്ങൾ ക്ക് ശേഷം ജനാർദ്ദനൻ ചേട്ടന് മികച്ച വേഷം ലഭിച്ചു. ആ വേഷം മനോഹരമായി അവതരിപ്പിക്കാനും കഴിഞ്ഞു .റിയ ഷിബു, പ്രീതി മുകുന്ദൻ ഉൾപ്പടെയുള്ളവർ തങ്ങളുടെ കഥാപാത്രങ്ങളോട് തികച്ചും നീതി പുലർത്തി .നിവിൻ - അജു കോമ്പോ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു .
🎬
സിറ്റുവേഷണൽ കോമഡികൾ എല്ലാം നന്നായിട്ടുണ്ട്. കോമഡി പടം ആയാൽ ഇങ്ങനെ വേണം. ഒരുപാട് നല്ല പാട്ടുകൾ ഉണ്ട് പടത്തിൽ. ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടെങ്കിലും അവർക്ക് അവരുടേതായ പ്രാധാന്യം നൽകിയിരിക്കുന്നു . അനൂപ് സത്യൻ്റെ മികച്ച സംവിധാനം എടുത്ത് പറയാം. ഈ ക്രിസ്മസ് കാലത്ത് ഫാമിലിയായി രണ്ടര മണിക്കൂർ ചിരിക്കാം. കിടിലൻ തീയേറ്റർ എക്സ്പീരിയൻസാണ് " സർവ്വം മായ " നൽകുന്നത് . ഏറെ നാളുകൾക്ക് ശേഷം നിവിൻ പോളിയുടെ തിരിച്ചുവരവാണ് " സർവ്വം മായ " .

No comments: