ചലച്ചിത്ര, സീരിയൽ നടൻ ഷാനവാസ് (71) അന്തരിച്ചു.
തിരുവനന്തപുരം: ചലച്ചിത്ര, സീരിയൽ നടൻ ഷാനവാസ് (71) അന്തരിച്ചു.ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മകനാണ്. ഹബീബ ബീവിയാണ് അമ്മ.അൻപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1981-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'പ്രേമഗീതങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2011ല്‍ തിയേറ്ററിലെത്തിയ ചൈനാ ടൗണ്‍ എന്ന സിനിമയിലൂടെ ഷാനവാസ് നീണ്ട ഇടവേളയ്‌ക്ക് ശേഷം സിനിമാ മേഖലയില്‍ തിരിച്ചെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ‘ജനഗണമന’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ഷാനവാസ് കുറേക്കാലം മലേഷ്യയി ലായിരുന്നു താമസം . സിനിമയിൽ ഇടവേളകളുണ്ടാവാൻ അത് കാരണമായി .
ചിറയിന്‍കീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്ഫോര്‍ട്ട് സ്‌കൂള്‍, യേര്‍ക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെന്യൂ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടുകയും ചെയ്തു.
പ്രേംനസീറിന്റ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകളായ ആയിഷ ബീവിയാണ് ഭാര്യ. ഷമീര്‍ഖാന്‍, അജിത് ഖാന്‍ എന്നിവരാണ് മക്കള്‍.
സംസ്കാരം ഇന്ന് ( ചൊവ്വ) തിരുവനന്തപുരത്തെ ചിറയിൻകീഴ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

No comments: