" ഒരു നുണ ഒരു ജീവിതത്തെ മുഴുവൻ മാറ്റും " എന്ന സന്ദേശവുമായി " സു ഫ്രം സോ " .
Movie :
SU FROM SO .
Director:
J . P Thuminad
Genre :
Comedy Drama .
Platform :
Theatre .
Language :
Kannada - Dubbed in Malayalam
Time :
2 hours 20 Minutes .
Rating :
3.75 / 5
✍️
Saleem P. Chacko.
CpK DesK.
ബ്ലോക്ക്ബസ്റ്റർ കന്നഡ ഹൊറർ- കോമഡി ചിത്രം " സു ഫ്രം സോ " മലയാളം പതിപ്പ് പ്രേക്ഷക മനസ്സിൽ ഇടം നേടുന്നു.
അശോകൻ എന്ന യുവാവിനെ ബാധിച്ചിരി ക്കുന്ന സോമേശ്വരയിൽ നിന്ന് സുലോചന എന്ന ഒരു അത്മാവിനെ ഓടിക്കാൻ മർലൂർ ഗ്രാമവാസികൾ നടത്തുന്ന ദൗത്യമാണ് സിനിമയുടെ പ്രമേയം .
ഹൊറർ- കോമഡി ചിത്രമായി ഒരുക്കിയ ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ജെ പി തുമിനാടാണ് . തുളു നാടക- സിനിമ വേദികളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ജെ .പി തുമിനാട് . പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജാ യാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നു.
ഷനീൽ ഗൗതം ( രവി അണ്ണാ ) , ജെ.പി തുമിനാട് ( അശോകൻ ) , സന്ധ്യ അരകരെ ( ഭാനു ) പ്രകാശ് തുമിനാട് ( ചന്ദ്രൻ ) , ദീപക് റോയ് പനാജെ ( സതീഷ് ) , മൈം രാംദാസ് ( യദു ) , രാജ് ബി. ഷെട്ടി ( സ്വാമി ) , പുഷ്പരാജ് ബോലാർ ( ഭാവ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നും ആദ്യാവസാനം ചിരിപ്പിക്കു ന്നതിനൊപ്പം വളരെ പ്രസക്തമായ ഒരു വിഷയവും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നും പ്രേക്ഷകർ വ്യക്തമാകുന്നു.
ചന്ദ്രശേഖർ ഛായാഗ്രഹണവുംനവാഗതനായ സുമേദും ,രാജ് ബി.ഷെട്ടി ഗാനരചനയും
ഒരുക്കുന്നു .രാജ് ബി ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരി ക്കുന്നത്. എഡിറ്റിംഗ് നിതിൻ ഷെട്ടി, മേക്കപ്പ് റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം സന്ദീപ് തുളസിദാസ്, പ്രൊഡക്ഷൻഡിസൈൻ സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ , കളറിസ്റ്റ് രമേശ് സി പി, കളർ പ്ലാനെറ്റ് സ്റ്റുഡിയോസ് തുടങ്ങിയവരാണ് അണിയറശിൽപ്പികൾ .
ഒരു സിനിമാറ്റിക് അനുഭവമാണ് ഈ സിനിമ . ഇത് തിയേറ്ററുകളിൽ ഒരു യഥാർത്ഥ ആഘോഷത്തിനായി എല്ലാത്തരം പ്രേക്ഷക രെയും ആകർഷിക്കുന്നു. അന്ധവിശ്വാസ ങ്ങൾ , അന്ധവിശ്വാസിൻ്റെ അപകടങ്ങൾ , പൂവാല ശല്യം , ഗാർഹീക പീഡനം തുടങ്ങിയ വിഷയങ്ങളെല്ലാം പ്രമേയത്തിലുണ്ട്. ഓരോ കഥാപത്രവുംഎത്രചെറിയവേഷമാണെങ്കിലും അവിസമരണിയമായ സ്വാധീനം ചെലുത്തുന്നു .
" ഒരു നുണ ഒരു ജീവിതത്തെ മുഴുവൻ മാറ്റും " . നുണയൻമാർ ആധിപത്യം പുലർത്തുന്ന ഈ ലോകത്ത്ഒരു ഒറ്റ സ്ത്രീസ്വയം സംരക്ഷി ക്കാൻ എങ്ങനെ പാടുപെടുന്നു എന്ന് കഥ മനോഹരമായി ചിത്രീകരിക്കുന്നു. ആ നുണകളെല്ലാം ജീവിതങ്ങളെ ഏറ്റവും അപ്രതീക്ഷിതവും കാവ്യാത്മവുമായ രീതിയിൽ ബന്ധിപ്പിക്കുന്നു .

No comments: