" തെരുവോണം" ചിത്രീകരണം പൂർത്തിയായി
" തെരുവോണം" ചിത്രീകരണം പൂർത്തിയായി
എല്ലാവരും ആഘോഷങ്ങളിൽ ഏർപ്പെടു മ്പോൾ അന്ന് അന്ന് അന്നത്തിന് വക തേടുന്ന പാവങ്ങൾക്ക് എന്ത് ആഘോഷം, ജാതിയും മതവും അരങ്ങ് വാഴുമ്പോൾ ഇതൊന്നും അറിയാത്ത ഒറ്റപെട്ട് പോകുന്ന തെരുവ് ജീവതവുമായി ഗാന രചയിതാവ് പ്രമോദ് കാപ്പാട് രചനയും സംവിധാനവും നിർവ്വഹിച്ച്, കാഞങ്ങാട് രാമചന്ദ്രൻ മാഷിന്റെ സംഗീത സംവിധാനത്തിൽദേവനന്ദഗിരീഷ് ആലപിച്ച് വി.കെ.പ്രദീപ് കുമാർ ക്യാമറ കൈകാര്യം ചെയ്യ്ത് അൽക്ക പ്രൊഡക്ഷ ൻസ് നിർമ്മിക്കുന്ന ഈ വർഷത്തെ ഓണം ആൽബം "തെരുവോണം" ചിത്രീകരണം പൂർത്തിയായി.
പ്രകാശ് ചെങ്ങൽ, പ്രകാശ് വാടിക്കൽ, ബീനാജിഎന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരി പ്പിക്കുന്ന ഈ ആൽബത്തിൽ നിരവധി കലാകാരന്മാരും അഭിനയിക്കുന്നു കലാസംവിധാനം- രത്നകുമാർ, മേക്കപ്പ് വസ്ത്രലങ്കാരം-ഒ മോഹൻകയറ്റിൽ, സാങ്കേതിക സഹായം :എ കെ ശ്രീജയൻ, സ്റ്റിൽസ് :അനിൽ പേരാമ്പ്ര. ."തെരുവോണം"ആഗസ്ത് അവസാനം പ്രേക്ഷകരിലേക്കേത്തും.


No comments: