ഒരുപാട് ചോദ്യങ്ങളും പരിഹാസങ്ങളും ഒക്കെ നേരിടേണ്ടി വന്നു. ..നീതിക്കായി കോടതി കയറുന്ന ജാനകിയെ നിങ്ങൾക്കു മുന്നിൽ എത്തിക്കാനായി ഞങ്ങളും കോടതി കയറിയിറങ്ങി. ജൂലൈ 17ന് തിയേറ്ററുകളിലേക്ക് " ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള " .






ഒരുപാട് സന്തോഷത്തോടെ, അതിലുപരി ആശ്വാസത്തോടെ ഞങ്ങൾ “ ടീം JSK“ നമ്മുടെ സിനിമയുടെ releasing announce ചെയ്യുകയാണ്...


എല്ലാവർക്കുമറിയാം ജൂൺ മാസം 27 ന് നിങ്ങൾക്കു മുന്നിൽ എത്തേണ്ടിയിരുന്ന സിനിമക്ക്  ചില അപ്രതീക്ഷിത നടപടികളുടെ ഫലമായി, ജൂൺ 21 ന്  പ്രവേശനാനുമതി നിഷേധിക്കപ്പെടുകയും, അതിനെത്തുടർന്നു ഞങ്ങൾക്ക് ഹൈക്കോടതിയുടെ സമക്ഷം ഹർജിയുമായി പോവേണ്ടി വരികയുമാണുണ്ടായത്. ..തികച്ചും അപ്രതീക്ഷിതവും അസാധാരണവുമായ ഒരു സാഹചര്യത്തിലൂടെയാണ് ഞങ്ങൾ ഓരോരുത്തരും കടന്നു പോയത്. .

ഇതിനെല്ലാം നിങ്ങൾ സാക്ഷികളാണ്. .


2018ൽ  എഴുതി, 2022 നവംബർ മാസം 7ന് കൂടൽ മാണിക്യം ക്ഷേത്ര അങ്കണത്തിൽ തുടക്കം കുറിച്ച ഈ സിനിമ എന്റെ  മാത്രമല്ല, എത്രയോ പേരുടെ വളരെ നീണ്ട നാളത്തെ സ്വപ്‌നങ്ങൾ, എത്രയോ കലാകാരന്മാരുടെ മോഹം, പ്രയത്നം എല്ലാം ആണ്..അതിനെല്ലാം ഉപരിയായി എന്നെ വിശ്വസിച്ചു, ഞാൻ പറഞ്ഞ കഥയിൽ വിശ്വസിച്ചു പണം മുടക്കിയ എന്റെ പ്രൊഡ്യൂസർ ഫനീന്ദ്ര കുമാർ സർ, പരീക്ഷണങ്ങളുടെ ഓരോ ഘട്ടങ്ങളിലും ഈ സിനിമ നിന്നുപോയപ്പോഴും, ഏറ്റെടുത്തു സഹായിച്ച co പ്രൊഡ്യൂസർ സേതു ചേട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് സജിത്ത് കൃഷ്ണ,കിരൺ രാജ്, ഹുമയൂൺ അലി, Dream Big Distributor സുജിത്തേട്ടൻ. etc...


ഒരുപാട്  schedules പോവേണ്ടി വന്നപ്പോഴും എന്റെ കൂടെ നിന്ന് support തന്ന Amritha Mohanettan , Hari , Shamjith Ikka, ഓരോരോ അഭിനേതാക്കളും, എല്ലാത്തിനും മേലെ ഒരുപാട് തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കുമിടയിലും ഏറ്റെടുത്ത റോൾ ഭംഗിയായി,ഗംഭീരമായി ചെയ്തു വെച്ച രണ്ടു പേർ സുരേഷേട്ടനും അനുപമയും....ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രതിഷേധത്തിനു ഇറങ്ങിയ സിനിമാ സംഘടനകൾ, ബി. ഉണ്ണികൃഷ്ണൻ സർ,കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഞങ്ങൾക്കു വേണ്ടി പ്രതികരിച്ച ഓരോരുത്തരും, മാധ്യമ സുഹൃത്തുക്കൾ. ..അങ്ങനെ നൂറായിരം പേരുടെ കൂടെ ആണ്  JSK. .


ഒരുപാട് ചോദ്യങ്ങളും പരിഹാസങ്ങളും ഒക്കെ നേരിടേണ്ടി വന്നു. നീതിക്കായി കോടതി കയറുന്ന ജാനകിയെ നിങ്ങൾക്കു മുന്നിൽ എത്തിക്കാനായി ഞങ്ങളും കോടതി കയറിയിറങ്ങി. ..പക്ഷെ അന്നേരമൊക്കെയും ധൈര്യം പകർന്ന തന്ന നിങ്ങൾ എല്ലാവരും കൂടെ ഉണ്ട് എന്ന വിശ്വാസവും, ഞങ്ങളുടെ ജാനകിയെ നിങ്ങൾ ഓരോരുത്തരും നിങ്ങളിൽ ഒരാളായി സ്വീകരിക്കും എന്ന  പ്രതീക്ഷയും ഞങ്ങൾക്ക് ഓരോരുത്തർക്കുമുണ്ട്. .. ഇന്നിപ്പോൾ എല്ലാ പരീക്ഷണങ്ങളും കടന്നു release തീയതി പ്രഖ്യാപിക്കുമ്പോൾ എല്ലാവരോടും ആയി പറയാനുള്ളത് ഒരായിരം നന്ദി. ..


കൂടെ ചേർത്ത് നിർത്തിയതിനു ... 🙏🙏


പ്രവീൺ നാരായണൻ .

( സംവിധായകൻ ).


സെൻസർ ബോർഡ് നിർദ്ദേശപ്രകാരം റീ എഡിറ്റ് ചെയ്ത പതിപ്പിന് പ്രദർശനാനുമതി നൽകിയതിന് പിന്നാലെ  ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ.


പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ " ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള " ജൂലൈ 17 ന് തിയേറ്ററുകളിൽ എത്തും 


കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ; സഹ നിർമ്മാതാവ് സേതുരാമൻ നായർ കങ്കോൽ. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട് . ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍,അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ്മ , ഡിനി ഡാനിയേൽ  എന്നിവരാണ് മറ്റു താരങ്ങള്‍.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്‍ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ തുടങ്ങിയവരാണ് അണിയറശിൽപ്പികൾ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് .


സലിം പി. ചാക്കോ .


No comments:

Powered by Blogger.