പഴക്കം ചെന്ന മനയുടെ പടിപ്പുരയിൽ ചിരിച്ചുകൊണ്ട് മെ​ഗാസ്റ്റാർ മമ്മൂട്ടി ! 'ഭ്രമയുഗം' ടീസർ എത്തി.
പഴക്കം ചെന്ന മനയുടെ പടിപ്പുരയിൽ ചിരിച്ചുകൊണ്ട് മെ​ഗാസ്റ്റാർ മമ്മൂട്ടി ! 'ഭ്രമയുഗം' ടീസർ എത്തി.


https://youtu.be/SfsWWXQK8pg


മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന'ഭ്രമയുഗം'ത്തിന്റെ ടീസർ പുറത്തിറങ്ങി. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിൽ, "കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും" എന്ന വോയിസോവറോടെ ആരംഭിക്കുന്ന ടീസർ പഴക്കം ചെന്ന ഒരു മനയുടെ പടിപ്പുരയിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ദുരൂഹതകൾ ഒളിപ്പിക്കുന്ന സിനിമയാണ് 'ഭ്രമയുഗം' എന്ന് തെളിയിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ടീസറിൽ ഭയത്താൽ കണ്ണുകൾ കലങ്ങിയ അർജുൻ അശോകന്റെ കഥാപാത്രത്തെയും കാണാം. 


2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച 'ഭ്രമയുഗം' കൊച്ചിയിലും ഒറ്റപ്പാലത്തുംആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും 2024ന്റെ തുടക്കത്തിൽ 'The Age of Madness' എന്ന Taglineനോടെ പുറത്തുവിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററും സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്. 


ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ.


പി.ആർ.ഒ: ശബരി.

No comments:

Powered by Blogger.