ജയറാമിന്റെ ശക്തമായ തിരിച്ച് വരവായി " അബ്രഹാം ഓസ് ലർ " . മമ്മൂട്ടിയുടെ പകർന്നാട്ടം . മിഥുൻ മാനുവൽ തോമസിന്റെ മികച്ച സംവിധാനം .
Director        : 

Midhun Manuel Thomas.


Genre            : 

An Emotional Crime Drama .


Platform       :  Theatre.

Language     :  Malayalam 

Time              : 144 minutes .


Rating            :  4 / 5 .


Saleem P. Chacko.

CpK DesK.


ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത മെഡിക്കൽ ക്രൈം തില്ലറാണ് " അബ്രഹാം ഓസ്‌ലർ " . 


കുടുംബസദസുകളുടെ പ്രിയപ്പെട്ട നടൻ ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് എ.സി.പി അബ്രഹാം ഓസ് ലർ ഐ.പി.എസ് എന്ന കഥാപാത്രത്തിലൂടെ എത്തിയിരിക്കുന്നത്.നിരവധി ദുരൂഹതകളും, സസ്‌പെൻസും നിറഞ്ഞ മെഡിക്കൽ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്. അപ്രതീഷിതമായകഥാപാതങ്ങളുടെ കടന്നുവരവും, വഴിത്തിരിവുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നു.
മമ്മൂട്ടിയുടെ  ഡോ. അലക്സാണ്ടർ ജോസഫ് എന്ന കഥാപാത്രമാണ് സിനിമയുടെ ഹൈലൈറ്റ്.


അനശ്വര രാജൻ (മെഡിക്കൽ കോളേജ് വിദ്യാത്ഥിനി സുജ വേലായുധൻ), അർജ്ജുൻ അശോകൻ ( ജയിൽപുള്ളി വിനീത് റാം ) , അനൂപ് മേനോൻ (ഡോ. സതീഷ് മാധവൻ),ജഗദീഷ്(ഡോ.സെവിപുന്നൂസ്),ദിലീഷ് പോത്തൻ(അലക്സാണ്ടർ ജോസഫ്),സായ്കുമാർ ( കൗൺസിലർ വർഗ്ഗീസ് ഉതുപ്പൻ), സൈജു കുറുപ്പ് ( കൃഷ്ണദാസ് )  , ശെന്തിൽ കൃഷ്ണ (എസ്.ഐ സിജോ ),ആര്യ സലീം (എസ്. ഐ ദിവ്യ ), ദർശന സുരേന്ദ്രൻ (ഡോ. ഹരിത ),ഹോച്ചിമോൻ അനൂപ് (ഡാനിയേൽ സെബാസ്റ്റ്യൻ), ഹരികൃഷ്ണൻ ( അശോക് നൈനാൻ) ,അബിൻ ബിനോ (മൊബൈൽ ഷോപ്പ് ഉടമ ബേസിൽ ),അപ്പുണ്ണി ശശി ( പി .സി ഷമീർ ഇല്ലിക്കൽ ),നന്ദൻ ഉണ്ണി (മണി ),കുമരകം രഘുനാഥ് ( ഡോ ശിവകുമാർ),അസീംജമാൽ(ഡി.ഐ.ജി മുഹമ്മദ് അക്ബർ ഐ.പി. എസ് ), അർജുൻ നന്ദകുമാർ( ഡോ. അരുൺ ജയദേവ് ),അനീഷ് ഗോപാൽ (എസ്. ഐ. ശരത് ചന്ദ്രൻ ),സിജുസണ്ണി ( എസ്.ഐ ബിനോയ് ഐസക്ക് ),ബോബൻ അലുമുടൻ (ഡോ. കോശി വർഗ്ഗീസ് ),രവി വെങ്കിട്ടരാമൻ ( ഡോ. ശെൽവരാജ് ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരോടൊപ്പം സാഹിത്യക്കാരൻ ബന്യാമിൻ അതിഥിതാരമായി അഭിനയിക്കുന്നു. 


നേരംബോക്ക് , മാനുവൽ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഇർഷാദ് എം. ഹസനും, സംവിധായകൻ മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


വയനാട് സ്വദേശി ഓര്‍ത്തോപീഡിക് വിദഗ്ധൻ ഡോ. രൺദീര്‍ കൃഷ്ണൻ രചനയും , തേനി ഈശ്വർ ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും , മിഥുൻ മുകുന്ദൻ സംഗീതവും നിർവ്വഹിക്കുന്നു. ആൻ മെഗാ മീഡിയ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു.


വൻ പ്രദർശനവിജയവും മികച്ച അഭിപ്രായവും നേടിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. അൽപ്പം ഇടവേളക്കുശേഷം മലയാളത്തിലേക്കു കടന്നുവരുന്ന ജയറാമിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രമാണിത് .തന്റെ അഭിനയ ജീവിതത്തിൽ നാളിതുവരെ ചെയ്യാത്ത ഒരു വേറിട്ട കഥാപാത്രവുമായിട്ടാണ് ജയറാം വീണ്ടും തന്റെ സ്വന്തം തട്ടകത്തിൽ എത്തിയിരിക്കുന്നത് ഇത്തരമൊരു ക്രൈം ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്നതും ഇതാദ്യമാണ്. 


ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു മരണത്തിൻ്റെ അന്വേഷണമാണ് ഈ ചിത്രത്തിലൂടെ നിർവ്വഹിക്കുന്നത്.ഏറെ നിർണ്ണായകമായചിലവഴിത്തിരിവുകളും, അപ്രതീക്ഷിതമായ ചില കഥാപാത്രങ്ങളുടെ കടന്നുവരവും പ്രേക്ഷകർക്ക് വലിയ കൗതുകം നൽകുന്നതായിരിക്കും.No comments:

Powered by Blogger.