" വരാഹം " സുരേഷ് ഗോപിയുടെ പുതിയചിത്രം.


 

" വരാഹം " സുരേഷ് ഗോപിയുടെ പുതിയചിത്രം. 


സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു. സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം .മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌പടിയൂരുമാണ്  നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം അങ്കമാലിക്കടുത്ത് കാലടിയിൽ ആരംഭിച്ചിരുന്നു.


സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും.ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ 


വൈവിദ്ധ്യമാർന്ന ഒരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു കഥാപാത്രം.ഒരു പക്ഷെ നമ്മുടെ സങ്കൽപ്പങ്ങളിലെ നായക കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രമായിരിക്കും.


കഥ - ജിത്തു.കെ.ജയൻ.-മനു സി. കുമാർ.തിരക്കഥ -  മനു.സി. കുമാർ.സംഗീതം -രാഹുൽ രാജ്,ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി.എഡിറ്റിംഗ്‌ - മൺസൂർ മുത്തുട്ടി.കലാസംവിധാനം - സുനിൽ കെ.ജോർജ് ,മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്റ്റും - ഡിസൈൻ - നിസ്സാർ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ --സ്യമന്തക്പ്രദീപ്. അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രേം പുതുപ്പള്ളി.നിശ്ചല ഛായാഗ്രഹണം നവീൻ മുരളി,ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്.കോ- പ്രൊഡ്യൂസർ - മനോജ് ശ്രീകാന്തഎക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - രാജാസിംഗ്, കൃഷ്ണകുമാർ ,പ്രൊഡക്ഷൻ കൺട്രോളേഴ്സ് -പൗലോസ് കുറുമുറ്റം,ബിനു മുരളി.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അഭിലാഷ് പൈങ്ങോട്.


കൊച്ചി, അങ്കമാലി, പാലക്കാട് എന്നിവിടങ്ങളിലായ) ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.



എ.എസ് ദിനേശ് .
വാഴൂർ ജോസ്.

No comments:

Powered by Blogger.