"കാത്തിരിപ്പിനൊടുവിൽ "ജനുവരി 13-ന്. "കാത്തിരിപ്പിനൊടുവിൽ "ജനുവരി 13-ന്.


ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സൂപ്പർ ഹിറ്റ് ഹ്രസ്വ ചിത്രമായ "വൺ സെക്കന്റി"നു ശേഷം മോഹൻ സുരഭി ഒരുക്കുന്ന പുതിയ ചിത്രമാണ് "കാത്തിരിപ്പിനൊടുവിൽ ". ബെന്നി പൊന്നാരം, ഷൈനി ഷാജി, അനന്ദു, മീനു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹൻ സുരഭി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കാത്തിരിപ്പിനൊടുവിൽ' എന്ന ഹ്രസ്വ ചിത്രം, ജനുവരി പതിമൂന്നിന് ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് സിനിമ ടീം യുട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നു.


ബി എസ് ഫിലിംസിന്റെ ബാനറിൽ പ്രീത ബെന്നി പൊന്നാരം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു.മ്യൂസിക്-വിജയൻ പൂഞ്ഞാർ,ആർട്ട്-രാജീവ് കോവിലകം,എഡിറ്റർ-സജി പ്രിസം, മേക്കപ്പ്-അനന്ദു,കോസ്റ്റ്യൂംസ്-സുനിൽ റഹ്മാൻ, അസോസിയേറ്റ് ഡയറക്ടർ-സുരേഷ് ഇളമ്പൽ,സ്റ്റിൽസ്-ഷാനി, പ്രൊഡക്ഷൻ കൺട്രോളർ-സേതു അടൂർ.


അപൂർവ്വമായ ഒരു പ്രണയത്തിന്റെ വശ്യ മനോഹരമായ യാത്രയാണ് മോഹൻ സുരഭി ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

No comments:

Powered by Blogger.