ഞാനും എന്റെ സിനിമകളും.......സിനിമ എന്നത് എന്റെയൊരു ജീവിത സ്വപ്നമാണ് : റ്റ്വിങ്കിൾ ജോബി .




ഞാനും എന്റെ സിനിമകളും.......സിനിമ എന്നത് എന്റെയൊരു ജീവിത സ്വപ്നമാണ് : റ്റ്വിങ്കിൾ ജോബി .


'ആന്റപ്പന്റെ അത്ഭുതപ്രവർത്തികൾ ' എന്ന സിനിമയിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. സംവിധായകൻ വിപിൻ അറ്റ്ലീയാണ്. കഥയും , തിരക്കഥയും വിപിൻ അറ്റ്ലീ.  ആൻറ്റപ്പന്റെ അത്ഭുതപ്രവർത്തികൾ - ഒരു കോമഡി ഫാന്റസി ത്രില്ലറാണ്. എന്നെ ഈ സിനിമയിലേക്ക് സെലക്ട് ചെയ്തത് വിപിൻ അറ്റ്ലീ ആണ്. 





സിനിമ എന്നത് എന്റെയൊരു ജീവിത സ്വപ്നമാണ്. ഫുൾ ടൈം സിനിമയ്ക്ക് വേണ്ടി മാറ്റിവെയ്ക്കാൻ സാധിച്ചു. എന്റെ രണ്ടാമത്തെ സിനിമയിൽ എനിക്ക് നായികയായിഅഭിനയിക്കാൻ അവസരമുണ്ടായി. നൗഫാസ് നാസർ  ആണ് ഡയറക്റ്റർ. എന്റെ ഭാഗമെല്ലാം ഷൂട്ട് ചെയ്തു കഴിഞ്ഞു. സിനിമയുടെ പേര് അനൗൺസ് ചെയ്തിട്ടില്ല.ഈ ചിത്രത്തിന്റെ   വിവരങ്ങളെല്ലാം പിന്നാലെ അറിയിക്കുന്നതാണ്.


മൂന്നാമത്തെ സിനിമ  ലെജൻഡ് ഡയറക്റ്റർ എം.പത്മകുമാർ  മങാട്ട്  സാറിന്റെ   " പത്താം വളവ് " എന്ന സിനിമയിൽ ഒരു ചെറിയ ക്യാരക്റ്റർ ചെയ്യാൻ പറ്റി 🥰.നാലാമത്തെ സിനിമ, മറ്റൊരു ലെജൻഡ് ഡയറക്റ്ററായ  വിനയൻ  സാറിന്റെ 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ഉണ്ടായി.


അഞ്ചാമത്തെ സിനിമ വിപിൻ അറ്റ്ലീടെതാണ്. പൊമ്പളൈ ഒരുമൈ ഈ സിനിമയിൽ ഒരു മെയിൻ കഥാപാത്രം ചെയ്തു. സിനിമയുടെ സെൻസറിങ് കഴിഞ്ഞു. റിലീസ് ഡേറ്റ് ഒന്നും ആയിട്ടില്ല.


 



എന്റെ ആറാമത്തെ സിനിമ 'വരാൽ' ആണ്. ഞാൻ കൂടെ വർക്ക്‌ ചെയ്യണമെന്ന് ആഗ്രഹിച്ച കണ്ണൻ താമരകുളം സാർ സംവിധാനം ചെയ്ത അനൂപ് മേനോൻ സാർ കഥ  എഴുതിയ  സിനിമയാണ് 'വരാൽ'. വാരാലിൽ  വിളിച്ചു എനിക്കൊരു വേഷം തന്ന കണ്ണൻ താമരകുളം സാറിനോട് ഒത്തിരി സ്നേഹം ❤️.


വി.കെ.പ്രകാശ് സംവിധാനം ചെയ്ത LIVE എന്ന സിനിമയാണ് ഞാൻ ഏഴാമത് അഭിനയിച്ചത്. അതിൽ ഒരു ന്യൂസ്‌ റീഡർ ആയിരുന്നു വേഷം. 


അതിന് ശേഷം അഭിനയിച്ചത്,  അനു റാം സംവിധാനം ചെയ്ത  പേര് അന്നൗൺസ് ചെയ്യാത്ത ഒരു സിനിമയിൽ ആയിരുന്നു. പടത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നു.ഇതിനിടയിൽ ബാലു നാരായണൻ സംവിധാനം ചെയ്ത മലയാളം, കന്നഡ  സിനിമ, ഷീലയിൽ അസിസ്റ്റന്റ് ഡയറക്റ്റർ ആയിട്ട് വർക്ക്‌ ചെയ്തിരുന്നു.


ഏറ്റവും അവസാനമായി അഭിനയിച്ചത് പ്രജേഷ്സെൻ ജി .സംവിധാനം ചെയ്ത് ആസിഫ് അലി നായകൻ ആയിട്ട് ഉള്ള ഹൗഡിനി എന്ന സിനിമ ആണ്. രാജസ്ഥാനിലും കോഴിക്കോടും ആയിട്ട് ആയിരുന്നു ഷൂട്ടിംഗ്. നല്ലൊരു കഥാപാത്രം എന്നെ വിശ്വസിച്ചു ഏൽപ്പിച്ച പ്രജേഷ് ചേട്ടനെ എന്നും നന്ദിയോടെ ഓർക്കും.


ഇത് കൂടാതെ റ്റാറ്റാ മോട്ടോർസ്, മാസ്സി ഫെർക്കൂസൺ തുടങ്ങിയ കമ്പനി പരസ്യങ്ങളിലും പ്രൊഡക്ഷൻ മാനേജർ ആയിട്ട് വർക്ക്‌ ചെയ്തു.






ചെറിയ കഥാപാത്രങ്ങൾ ചെയ്ത പത്തൊൻപതാം നൂറ്റാണ്ട്, പത്താം വളവ്, വരാൽ, ലൈവ്  എന്നീ സിനിമകൾ മാത്രം ആണ് റിലീസ് ആയത്. ബാക്കി ഉള്ള പൊമ്പളൈ ഒരു മൈ, ആന്റ്പ്പന്റെ അത്ഭുത പ്രവർത്തികൾ, ഹൗഡിനി, പേര് അന്നൗൺസ് ചെയ്യാത്ത മറ്റു രണ്ട് സിനിമകളും  റിലീസ് ആകാൻ കാത്തിരിക്കുന്നു ....


റ്റ്വിങ്കിൾ ജോബി .







No comments:

Powered by Blogger.