റിഷഭ് ഷെട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കാന്താര ലെജന്റിന്റെ മുഹൂർത്തം ഹത്തൂരിൽ നടന്നു.
റിഷഭ് ഷെട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കാന്താര ലെജന്റിന്റെ  മുഹൂർത്തം ഹത്തൂരിൽ നടന്നു.


https://youtu.be/n6U9WQ6RjGY?si=2xotPucD09G2mtaf


റിഷഭ് ഷെട്ടിയുടെ കാന്താര എന്ന ചിത്രം ഹോംബാലെ ഫിലിംസുമായി കൈകോർക്കുന്നു. റിഷബ് ഷെട്ടിയുടെ നാടായ ഹത്തൂരിൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മുഹൂർത്തം പൂർത്തിയായി. ബ്ലോക്ക്ബസ്റ്റർ പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിച്ച പ്രമുഖ കന്നഡ സിനിമാ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസിന്റെ പതിനൊന്നാമത്തെ ചിത്രമാണ് കാന്താര ലെജൻഡ്. റിഷഭ് ഷെട്ടി ഈ ചിത്രം സംവിധാനം ചെയ്യുന്നതിനൊപ്പം പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. റിഷഭ് ഷെട്ടിയുടെ നാട്ടിൽ വെച്ചായിരുന്നു ഈ സിനിമയുടെ മുഹൂർത്തം ഇന്നലെ നടന്നത്. ഹത്തൂരിലെ ശ്രീ ആനെഗുഡ്ഡെ ഗണപതി ക്ഷേത്രത്തിൽ നടന്ന മുഹൂർത്തത്തിൽ റിഷബ് ഷെട്ടി, നിർമ്മാതാവായ വിജയ് കിരഗന്ദൂർ എന്നിവരോടൊപ്പം നിരവധി പ്രമുഖർ പങ്കെടുത്തു. 


കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തുന്ന ടീസർ ഇതിനോടൊകം തന്നെ 19മില്യൺ കാഴ്ചക്കാരുമായി പ്രേക്ഷക പ്രശംസയോടെ മുന്നേറുകയാണ്. ഗോവ iffi യിൽ കാന്താര യിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിരുന്നു . കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് റിഷബിനോടൊപ്പം പ്രവർത്തിക്കുന്ന സഹ എഴുത്തുകാർ. അരവിന്ദ് എസ് കശ്യപ് ആണ് ഛായാഗ്രഹണം. സംഗീതം അജനീഷ് ലോകനാഥ്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ. 


പി ആർ ഓ പ്രതീഷ് ശേഖർ.No comments:

Powered by Blogger.