ഒരു മുത്തശ്ശിയും ഒരു കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി " ഗ്രാനി " മാർച്ച് 24 ന് തിയേറ്ററുകളിലേക്ക്.

കാത്തോ മൂവി മേക്കേഴ്സിൻ്റെ ബാനറിൽ കലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ " ഗ്രാനി " മാർച്ച് 24ന്  റിലീസ് ചെയ്യും. 

If nothing is going well 

Call your grandmother

( ഒന്നും ശരിയായില്ലങ്കിൽ മുത്തശ്ശിയെ വിളിക്കൂ)എന്ന ടാഗ് ലൈനോടെയാണ്  പോസ്റ്റർ .


ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഹൃദയസ്പർശിയായമുഹൂർത്തങ്ങളിലൂടെഅവതരിപ്പിക്കുന്നത്.ബന്ധങ്ങൾക്കും മൂല്യങ്ങൾക്കുമുളള പ്രാധാന്യം നഷ്ടമായിക്കൊണ്ടിരി ക്കുന്ന സാഹചര്യത്തിൽഇത്തരമൊരു സന്ദേശം പകരുന്ന സിനിമയുടെ പ്രസക്തി ഏറെ വലുതാണ്.


ബാലതാരങ്ങളായ നിവിൻ, പാർവ്വതി, ശോഭാ മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.തോമസ് കെ.ജോസഫ് ,രൺജി പണിക്കർ, ബിജുപപ്പൻ,ജയകൃഷ്ണൻ, തോമസ്.കെ.ജോസഫ്, ലീനാ നായർ,ശ്രയ,റിയാസ് നർമ്മകല, തിരുമല രാമചന്ദൻ ,ഗായത്രി സുബ്രഹ്മണ്യം, സുരേഷ് ബാബു,കല    എന്നിവരും പ്രധാന താരങ്ങളാണ്.


കഥ , ഗാനരചന  കലാധരൻ , തിരക്കഥ ,സംഭാഷണം വിനുഎബ്രഹാം,സംഗീതം ജയൻ പിഷാരടി, ഛായാഗ്രഹണം ഉണ്ണി മടവൂർ , എഡിറ്റിംഗ്  വിപിൻ മാത്തൂർ, നിർമ്മാണ നിർവ്വഹണം  സേതു അടൂർ , പി.ആർ. ഓ വാഴൂർ ജോസ് , മേക്കപ്പ് ലാൽ കരമന തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.


അപൂർവ്വം ചിലർ, നെറ്റിപ്പട്ടം , നഗരവധു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട് മലയാളത്തിലെ പ്രമുഖ ചാനലുകളിൽ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത കലാധരനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .സലിം പി. ചാക്കോ. 

No comments:

Powered by Blogger.