" ചതി " പ്രദർശനത്തിന്.




''ചതി '' പ്രദർശനത്തിന്.


അഖിൽ പ്രഭാകരൻ,ജാഫർ ഇടുക്കി,അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരത്ചന്ദ്രൻ വയനാട് രചനയും സംവിധാനവും നിർവഹിക്കുന്ന" ചതി " എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു.

പൂർണ്ണമായും വയനാട്ടിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽസംവിധായകൻ ലാൽ ജോസ്,അബു സലീം, ശ്രീകുമാർ എസ് പി,ശിവദാസ്മട്ടന്നൂർ,ഉണ്ണിരാജാ,പ്രകാശ്,ലതാ ദാസ് ഋതുനന്ദ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽഅഭിനയിക്കുന്നുണ്ട്.ഡബ്ലിയൂ എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വിനായനാർനിർവ്വഹിക്കുന്നു.ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരൻ എഴുതിയ വരികൾക്ക്പിജെസംഗീതംപകരുന്നു.പശ്ചാത്തല സംഗീതം-മോഹൻ സിത്താര,എഡിറ്റർ-പി സി മോഹന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-പൗലോസ് കുറുമറ്റം,അസ്സോസിയേറ്റ് ഡയറക്ടർ-കമല്‍ കുപ്ലേരി, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂഷൻ- ധനേഷ് ദാമോദര്‍, മേക്കപ്പ്-റഹീ കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്- രാധാകൃഷ്ണന്‍ മാങ്ങാട്, സ്റ്റണ്ട്-മാഫിയശശി,കൊറിയോഗ്രാഫർ- ശാന്തി മാസ്റ്റര്‍, കലാസംവിധാനം-മുരളി ബേപ്പൂര്‍, പ്രൊജക്റ്റ് ഡിസൈനർ-രാജു പി കെ,ഫിനാൻസ് കൺട്രോളർ-പി വി ടോമി,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിയാസ് വയനാട്,സ്റ്റിൽസ്- സന്തോഷ് കുട്ടീസ്, പോസ്റ്റർ-മനോജ്ഡിസൈൻ.




വയനാടിന്റെ പ്രകൃതി മനോഹാരിതയിൽ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ഈ ചിത്രത്തിൽ,ഗോത്ര വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടി നിരവധി ജീവിത വെല്ലുവിളികളെയും, പരിഹാസങ്ങളെയും അതിജീവിച്ച് സമൂഹത്തിന്റെ ഉന്നതിയിൽ എത്തുന്നതിന്റെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന "ചതി " ജനുവരി അവസാനം പ്രദർശനശാലകളിലെത്തുന്നു.


പി ആർ ഒ-എ എസ് ദിനേശ്.




 

No comments:

Powered by Blogger.