"സന്തോഷം "വീഡിയോ ഗാനം പുറത്തിറങ്ങി. അമിത് ചക്കാലയ്ക്കൽ, അനു സിത്താര മുഖ്യവേഷങ്ങളിൽ .


 


"സന്തോഷം "വീഡിയോ ഗാനം പുറത്തിറങ്ങി.


അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി.https://youtu.be/HrQIEBMvqGMവിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജയഹരി സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച " സന്തോഷം,എൻ നെഞ്ചോരം..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
മീസ്എന്‍സീന്‍എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ഡോക്ടര്‍ സുനീര്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.കാര്‍ത്തിക് എ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അര്‍ജുൻ ടി സത്യന്‍ തിരക്കഥ സംഭാഷണമെഴുതുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു.എഡിറ്റര്‍- ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണനന്‍, കോസ്റ്റ്യൂം- അസാനിയ നസ്രിന്‍, നൃത്തം - വിജി സതീഷ്,സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സിന്‍ജോഒറ്റത്തയ്ക്കല്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
No comments:

Powered by Blogger.