സൗബിൻ സൗഹിറിന്റെ അഭിനയ മികവിൽ " ജിന്ന് " .

Rating: 3/5
സലിം പി. ചാക്കോ
                          cpK desK.

 സൗബിൻ സാഹിറിനെ നായകനാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഫാന്റസി ഡ്രാമ ചിത്രമാണ്     " ജിന്ന് " .


സ്വന്തം മാനസിക നിയന്ത്രണം നഷ്ടപ്പെട്ട ലാലപ്പന്റെ ജീവിതത്തിലുടെ യുള്ള സഞ്ചാരമാണ് ജിന്നിന്റെ പ്രമേയം. അയാളുടെ ഒറ്റപ്പെടലുകൾ , ചികിൽസ കിട്ടാത്തതിന്റെ പ്രശ്നങ്ങൾ എല്ലാം സിനിമ പറയുന്നു. 


ലാലപ്പനായി സൗബിൻ സാഹിറും, സുകേഷ് / ജാങ്കോ ആയി ഷറഫുദീനും, സുധീപായി ഷൈൻ ടോം ചാക്കോയും , സഫയായിശാന്തിബാലചന്ദ്രനും,താരാകോശിയായി ലിയോണ ലിഷോയും , പോൾ കാട്ടുകാരനായി സാബുമോൻ അബ്ദു സമദും, അനിയൻ നായരായി ജാഫർ ഇടുക്കിയും , അൻവർ ഇബ്രാഹിമായിനിശാന്ത് സാഗറും , ഡോക്ടറായി സുധീഷും,സുലേഖയായി Lateകെ.പി.എ.സിലളിതയും,കാളിയായി സ്മിത അബുവും , മല്ലിയായി ഭാനുമതി പയ്യന്നൂരും വേഷമിടുന്നു.ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും, ദീപു എസ്.ജോസഫ് എഡിറ്റിംഗും , പ്രശാന്ത്പിള്ള സംഗീതവും, സന്തോഷ് വർമ്മ, അൻവർ അലി എന്നിവർ ഗാനരചനയും,ഗോകുൽദാസ്,അഖിൽരാജ്എന്നിവർകലാസംവിധാനവും,ആക്ഷൻ കോറിയോഗ്രാഫി ജോളി മാസ്റ്റർ , മാഫിയശശിഎന്നിവരുംനിർവ്വഹിക്കുന്നു. ദുൽഖർ സൽമാന്റെ " കലി " എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാജേഷ്ഗോപിനാഥനാണ്തിരക്കഥയും സംഭാഷണവുംഏഴുതിയിരിക്കുന്നത്. വാഴൂർ ജോസ് , മഞ്ജു ഗോപിനാഥ് എന്നിവരാണ് പി.ആർ.ഓമാർ . സ്ട്രെയിറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയ വീട്ടിൽ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാൻ സിനിമയ്ക്ക് കഴിയുന്നില്ല. സൗബിൻ സാഹിറിന്റെ അഭിനയമാണ് സിനിമയുടെ ഹൈെലൈറ്റ്.മാനസിക പ്രശ്നം സ്വയം നിയന്ത്രിക്കാനാവാത്ത ഒരാളോട് സമൂഹം കരുണ തോന്നണം എന്നത് പ്രമേയം ചൂണ്ടികാണിക്കുന്നു.  ഹാസ്യം, മാജിക്കൽ റിയലിസം എന്നിവയൊക്കെ സിനിമയിൽ ഉപയോഗിക്കാൻ സിദ്ധാർത്ഥ് ഭരതൻ ശ്രദ്ധിച്ചിട്ടുണ്ട്.

No comments:

Powered by Blogger.