നവാഗതനായ സീമന്ത് സംവിധാനം ചെയ്യുന്ന " ഭാവന" എന്ന ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിൽ തുടങ്ങി.


എസ്.പി.ജെ സിനിമാസിന്റെ ബാനറിൽ നവാഗതനായ സീമന്ത് സംവിധാനം ചെയ്യുന്ന " ഭാവന" എന്ന ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ട വാര്യാപുരത്ത് ചേന്തിയത്ത് വീട്ടിൽ തുടങ്ങി. 
പത്തനംതിട്ട ശാസ്ത ക്ഷേത്രം സഹശാന്തി സജി പോറ്റി പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകി. സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ല ചെയർമാൻ സലിം പി. ചാക്കോ സ്വിച്ച് ഓൺകർമ്മംനിർവ്വഹിച്ചു.
 
സംവിധായകൻ സീമന്ത് , ഛായാഗ്രഹകൻശശിനാരായണൻ , സഹനിർമ്മാതാവ് ജോജിചേന്തിയത്ത് , ഷാജി ജോൺസൺ, വർഗ്ഗീസ് പോൾ,ജോർജ്ജ് വർഗ്ഗീസ് തെങ്ങുംതറയിൽ , അജു അഞ്ചുമുറിയിൽ , ജോജി സി.ജെ, ഷൈനി മോൻസി, നടൻ ആനന്ദ് സൂര്യ,കല്യാണി രവീന്ദ്രൻ , സഞ്ജു സുന്ദർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

ബോബൻ അലുംമൂടൻ , കുളപ്പുള്ളി ലീല, ഗായത്രി വർമ്മ, ആനന്ദ് സൂര്യ, ഡോ.രജത്കുമാർ , കല്യാണി രവീന്ദ്രൻ , ചാലി പാല, ജോജി ചേന്തിയത്ത് ,സഞ്ജു സുന്ദർ, പ്രദീപ് ആലപ്പുഴ , താഹ കായംകുളം,വിഷ്ണുകാവശ്ശേരി, കുമാരി ശിവനന്ദന, ശ്രീരേഖ ,നിജു വാടാനാപ്പള്ളി, ഡിബിൻ കട്ടപ്പന,അജിത്ത്കൊടുവഴന്നൂർ, സജീവ് കോട്ടപ്പുറം, ടോണി കട്ടപ്പന, വിഷ്ണുദാസ് , സജീവ് റഷീദ് , അഫീസ് ചാവക്കാട് , സനിൽ, റസാഖ് ഗുരുവായൂർ ,രാജേഷ് വി.ആർ, മഹദ് ചെങ്ങമനാട്, ഷംനാദ് , മഹേഷ് കണ്ണൂർ, ബാബു റാന്നി, മഹീഷ് മോഹൻ ,ഉമേഷ്ഉണ്ണികൃഷ്ണൻ ,ജിജി രേഖ, ആൻസി ചാക്കോ , ജെസികോതമംഗലം,ശിവദർശന, ജീസ, ശിൽപ്പ , അക്ഷര , ശ്രീക്കുട്ടി, വിജയലത ,അനൂപ് കെ., ശിവന്യ സന്തോഷ്, ശബരി വേലായുധൻ, റാണി മുരളി തുടങ്ങിയ നിരവധി പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നു.
തിരക്കഥ സജീവ് കോട്ടപ്പുറം, പ്രതീഷ് ലോനപ്പൻ എന്നിവരും , ഛായാഗ്രഹണം ശശി നാരായണൻ , എഡിറ്റിംഗ് സഞ്ജു സുന്ദർ,കലാസംവിധാനം ഐശ്വര്യ, അസോസിയേറ്റ് ഡയറ്ക്ടേഴ്സ് ഉമേഷ് ഉണ്ണികൃഷ്ണൻ , മണിദാസ് കോരപ്പുഴ , ദീപക്ദേവ് എം എന്നിവരും,  അസിസന്റ് ഡയറക്ടേഴ്സ് പ്രണവ് സന്തോഷ് , ധനപാലൻ എന്നിവരും , ഗാനരചന സുധ അയ്യപ്പൻ , അജിത് കൊടുവഴനൂർ എന്നിവരും , സംഗീതം പ്രസാദ് എ.കെ, രവി വർമ്മ എന്നിവരും , ആർട്ട് ഷെറീഫ് സി.കെ.ഡി.എൻ , കലാ സംവിധാന സഹായി  സരിത മാൻതട്ടിൽ എന്നിവരുമാണ് അണിയറ ശിൽപ്പികൾ. നിർമ്മാണ നിർവഹണം എസ്.പി.ജെ സിനിമാസും, സഹ നിർമ്മാണം ജോജി ചേന്തിയത്തുമാണ്.

കുടുംബ പശ്ചാത്തലത്തിലുള്ള ഫാന്റസി ഹൊറർ ത്രില്ലർ ഗണത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്.പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലുമാണ്
ഷൂട്ടിംഗ് . 

cpK desK.


No comments:

Powered by Blogger.