ദേവിക ടീച്ചറും, കല്യാണിയും ഇന്നിന്റെ താരങ്ങൾ. അമല പോളിന്റെയും ,മഞ്ജുപിള്ളയുടെയും പകർന്നാട്ടവുമായി " The Teacher " .Rating : 3.5 / 5
സലിം പി. ചാക്കോ .
cpK desK. 1 അമലാപോൾ - ഹക്കീം ഷാജഹാൻ എന്നിവരെ പ്രധാന
കഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ്" The TEACHER " .
വൻ വിജയം നേടിയ "അതിരൻ "എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന 
സിനിമയാണിത്.  

ദേവികയെന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടി വരുന്ന
അസാധരണമായപ്രതിസന്ധിയും അതിൽ നിന്നുള്ള
അതിജീവനുമാണ് ഈ സിനിമ. 
അമല പോളിന്റെ അഭിനയ ജീവിതത്തിലെ മികച്ച
കഥാപാത്രങ്ങളിൽ ഒന്നാണ്  ദേവിക.

ചെമ്പന്‍ വിനോദ്ജോസ്,  പ്രശാന്ത് മുരളി,നന്ദു,
ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള,അനുമോള്‍,മാലാ പാർവ്വതി,വിനീത കോശി, ശെന്തിൽ കൃഷ്ണ , ഐ.എം വിജയൻ തുടങ്ങിയവരാണ് 
മറ്റു പ്രമുഖ താരങ്ങൾ.

നട്ട്മഗ്പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും  വി റ്റി വി ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

ടീച്ചറിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക്ഡോൺവിൻസെന്റ് 
സംഗീതംപകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ,വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ്ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, 
പി ആർ ഒ പ്രതീഷ് ശേഖർ , എ.എസ്. ദിനേശ് .

" കായലും കണ്ടലും ...." എന്ന ഗാനം ശ്രദ്ധേയമായിരുന്നു. 

ദേവികയായി അമലപോൾ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.കല്യാണിയായി മഞ്ജുപിള്ള പ്രേക്ഷക മനസിൽ ഒരിക്കൽ കൂടി സ്ഥാനം നേടിയിരിക്കുകയാണ്. ഗീതടീച്ചറായി അനുമോളും ശ്രദ്ധിക്കപ്പെട്ടു.   

സ്ത്രിപക്ഷസിനിമയാണെങ്കിലും മികച്ച പ്രമേയമാണ്
തെരഞ്ഞടുത്തിരിക്കുന്നത്. വിവേകിന്റെ സംവിധാനം മികവുറ്റത്താണ്. കുടുംബ പശ്ചാത്തലത്തിൽ കാണാൻ കഴിയുന്ന സിനിമയാണിത്. ഇന്നത്തെ യുവത്വത്തിന് തിരിച്ചറിവ് അനിവാര്യമെന്ന് സിനിമ പറയുന്നു.
 

No comments:

Powered by Blogger.