പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള : പടേനിയിലെ രൗദ്ര സങ്കീർത്തനം ഡോക്യൂമെന്ററി പ്രകാശനം നവംബർ 27 ന് നടക്കും.
പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള : പടേനിയിലെ രൗദ്ര സങ്കീർത്തനം ഡോക്യൂമെന്ററി പ്രകാശനം നവംബർ 27ഞായറാഴ്ച ഉച്ചയ്ക്ക് 3.30 ന് ഓമല്ലൂർദർശനആഡിറ്റോറിയത്തിൽ നടക്കും. ദേശത്തുടി സാംസ്കാരിക സമന്വയം പത്തനംതിട്ടയാണ് അവതരണം നടത്തുന്നത്.

കവിയും ഗ്രന്ഥകാരനുമായ ഗിരീഷ് പുലിയൂർ പ്രകാശന സമ്മേളനം ഉദ്ഘാടനം 
ചെയ്യും. പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ളയെ ചടങ്ങിൽ ആദരിക്കും. 

ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും. അഭിവന്ദ്യ സാമുവേൽ മാർ ഐറിനിയോസ്മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാൻ സി.ജെ. കുട്ടപ്പൻ ആദര സമർപ്പണം നടത്തും. 
നിരൂപകൻ പ്രദീപ് പനങ്ങാട് ഡോക്യുമെന്റിയുടെ വിവരണം നടത്തും.

അഡ്വ.ജോൺസൺവിളവിനാൽ , അഡ്വ.സുരേഷ് സോമ ,
അഡ്വ.കെ. ഹരിദാസ് , വിനോദ് ഇളകൊള്ളൂർ,സജയൻ ഓമല്ലൂർ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തും. 

അഭിവന്ദ്യ സാമുവേൽ
ഐറേനിയോസ്മെത്രാപ്പോലീത്ത, വി.കെ. പുരുഷേത്തൻ പിള്ള , അഡ്വ.സുരേഷ് സോമ എന്നിവരെ ചടങ്ങിൽ ആദരിക്കും. 

"പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള പടേനിയിലെ രൗദ്ര സങ്കീർത്തനം " ഡോക്യൂമെന്ററി ദേശത്തുടി സാംസ്കാരിക സമന്വയം പത്തനംതിട്ടയാണ് അവതരിപ്പിക്കുന്നത്. ജെയിൻ അങ്ങാടിയ്ക്കൽ , രാജേഷ് ഓമല്ലൂർഎന്നിവർസംവിധാനവും , അനിൽ വള്ളിക്കോട് രചനയും, മഹേഷ് കടമ്മനിട്ട സഹസംവിധാനവും, ജെയിൻ അങ്ങാടിയ്ക്കൽഛായാഗ്രഹണവും, പ്രൊഫ. അലിയാർ വിവരണവും, റോഷൻ കോന്നി എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.