പാറത്തോട് ഗ്രാമത്തിന്റെ വിശേഷങ്ങളുമായി " ഷെഫീക്കിന്റെ സന്തോഷം ".

Rating . 3/ 5
സലിം പി. ചാക്കോ
cpK desK. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ "ഷെഫീക്കിന്‍റെ സന്തോഷം" നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്നു. 

ഹിറ്റ് ചിത്രമായ മേപ്പടിയാന്  ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് "ഷെഫീക്കിന്‍റെ സന്തോഷം".

പാറത്തോട് എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീക്ക് ഷംസുദീൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ സിനിമ  പറയുന്നത്.
എല്ലാവർക്കും നന്മ വരണമെ
ന്ന് ആഗ്രഹിക്കുന്ന ,എല്ലാവരെ
യും തന്റെ ജീവന് തുല്യം സ്നേഹിക്കുന്ന വ്യക്തിയാണ് ഷെഫീക്ക്. ഗൾഫിൽ തന്റെ ഒപ്പം ജോലി ചെയ്യുന്ന യുവതിയെ നാട്ടിലേക്ക് അയ്ക്കാൻ അർബാബിനോട് 
ഷെഫീക്ക് അഭ്യർത്ഥിക്കുന്നു. ആ വിഷയം ഷെഫീക്ക് പരിഹരിക്കുന്നു.  നാട്ടിലെ ഒരു സുഹ്യത്തിന് സമ്മാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട
ചർച്ചക്കിടയിൽ മൂന്ന് വർഷം മുൻപ്നടന്നതന്റെജീവിതത്തിൽ നടന്ന ചില വിഷയങ്ങൾ  സുഹ്യത്തിനേട് ഷെഫീക്ക്  പറയുന്നു.തുടർന്ന് നടക്കുന്ന 
സംഭവങ്ങളാണ് സിനിമ പറയുന്നത്. 

മനോജ് കെ ജയൻ, ദിവ്യപിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, സംവിധായകൻ
ബോബൻ ശമുവേൽ ,കൃഷ്ണ
പ്രസാദ്, ഹരീഷ് പംഗൻ ,അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, അസിസ് നെടുമങ്ങാട്,ജോർഡി പൂഞ്ഞാർ , ഉണ്ണിനായർ , ദീപു ജി.പണിക്കർ  എന്നിവരാണ് മറ്റു പ്രമുഖതാരങ്ങൾ.ഇവരോടൊപ്പം സംവിധായകൻ അനൂപ് പന്തളവും അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം-എൽദോ ഐസക്,സംഗീതം-ഷാൻ റഹ്‍മാൻ, എഡിറ്റർ- നൗഫൽ അബ്ദുള്ള,ലൈൻപ്രൊഡ്യൂസർവിനോദ് മംഗലത്ത്, മേക്കപ്പ്-അരുണ്‍ആയൂര്‍,വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്അജിമസ്‍ക്കറ്റ്,അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം കാർത്തികേയൻ.പി ആർ ഒ:
എ എസ് ദിനേശ്.

ഷെഫീക്ക് ഷംസുദീനായി ഉണ്ണി മുകുന്ദനും , അമീറായി ബാലയും മികച്ച അഭിനയം കാഴ്ച വെച്ചു. 

ഒരു നാട്ടിൻ പുറത്ത് നടക്കുന്ന പ്രശ്നങ്ങളിലൂടെയും രസകരമായചിലകാഴ്ചകളിലുടെയും ഈ സിനിമ മുന്നോട്ട് പോകുന്നു .  പുലിവാല് പിടിച്ചതു പോലെയുള്ള വിവിധ പ്രശ്നങ്ങളിൽ ഉഴലുന്ന ഷെഫീക്കിന്റെ ജീവിതമാണ്  ഈ സിനിമ . 
 
 

No comments:

Powered by Blogger.