" എന്നാലും ൻ്റെളിയാ പൂർത്തിയായി " .
പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമയാണ്
 " എന്നാലും ൻ്റെളിയാ" 
ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു.

ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഈ ചിത്രം ഗൾഫിലെകുടുംബപശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന തികഞ്ഞ നർമ്മ ചിത്രമാണ്.സുരാജ് വെഞ്ഞാറമൂടിൻ്റെഅടിസ്ഥാനമെന്നു പറയുന്നത് ശുദ്ധമായ നർമ്മമാണ്.സമീപകാലത്ത് ഗൗരവപരമായ ചിത്രങ്ങളാണ് സുരാജ് അവതരിപ്പിച്ചു പോന്നത്. ഒരിടവേളക്കുശേഷം സ്വരാജ് ഒരു നർമ്മ ചിത്രത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിനു പ്രാധാന്യമേറെയാണ്.

ഏറെ ശ്രദ്ധയാകർഷിച്ച
ല്യക്കാച്ചിപ്പി എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സുരാജിനു പുറമേ പ്രമുഖ താരങ്ങളുംഏതാനുംപുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.സിദ്ദിഖ്, ലെന, മീരാ നന്ദൻ, സുധീർ പറവൂർ, ജോസുകുട്ടി, അമൃത എന്നിവരാണ് ഇതിലെ പ്രധാനികൾ ഗായത്രി അരുണാണ് നായിക.തിരക്കഥ - ബാഷ് മുഹമ്മദ്-ശീകുമാർ അറയ്ക്കൽ.ഹരിനാരായണൻ്റെ വരികൾക്ക് വില്യം ഫ്രാൻസിസും ഷാൻ റഹ്മാനും ഈണം പകർന്നിരിക്കുന്നു.
പ്രകാശ് വേലായുധനാണു ഛായാഗ്രാഹകൻ.എഡിറ്റിംഗ് - മനോജ്കലാസംവിധാനം -
അജി കുറ്റിയാനി .മേക്കപ്പ് - സജി കാട്ടാക്കടകോസ്റ്റ്യും - ഡിസൈൻ.-ഇർഷാദ് ചെറുകുന്ന്.അസ്സോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ 'പ്രൊഡക്ഷൻ കൺകോളർ-റിന്നി ദിവാകർ.ലൈൻ പ്രൊഡ്യൂസർ പാരിസ് ദേശം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ.

മാജിക്ക് ഫ്രെയിം റിലീസ് ഈ ചിത്രംപ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.
ഫോട്ടോ: പ്രേംലാൽ പട്ടാഴി .

No comments:

Powered by Blogger.