ക്രിസ്തുമസ് ആഘോഷമാക്കാൻ ഫാമിലി ത്രില്ലർ " നാലാം മുറ" ഡിസംബർ 23 ന് എത്തുന്നു.

ലക്കി സ്റ്റാർഎന്ന ഹിറ്റ് സിനിമയൊരുക്കി ശ്രദ്ധയാകർഷിച്ച ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ
നാലാം മുറ കിസ്തുമസിന് മുന്നോടിയായി ഡിസംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

ഒരു ഹിൽ ഏര്യായുടെ പശ്ചാത്തലത്തിൽ
ഒരുങ്ങുന്ന തികഞ്ഞ ഫാമിലി ത്രില്ലർ ഇതുവരെ പറയാത്ത കഥ പറയുന്നു. ഈ ചിത്രത്തിന്റെ ടീസറും ട്രെയിലറും പാട്ടുകളും ഇതിനകം പുറത്തിറങ്ങിയത് ഏറെ ശ്രദ്ധേയമായിരുന്നു.

മലയാളികളുടെ പ്രിയനടൻ, ബിജുമേനോനും ഗുരു സോമസുന്ദരവുമാണ് ഈ ചിത്രത്തിലെകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ദിവ്യാ പിള്ള, ശാന്തി പ്രിയാ, സുരഭിസന്തോഷ്, ഷീലു
ഏബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ്, എന്നിവരും പ്രധാന താരങ്ങളാണ്.

രചന. സൂരജ്.വി.ദേവ്.
ഗാന രചന - ശ്രീജിത്ത് ഉണ്ണികൃഷ്ണൻ.കൈലാസ് മേനോൻ്റേതാണു സംഗീതം -
പശ്ചാത്തല സംഗീതം - ഗോപി സുന്ദർ.ലോകനാഥനാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് - ഷമീർമുഹമ്മദ്.കലാസംവിധാനം -അപ്പുണ്ണി സാജൻ.
മേക്കപ്പ് - റോണക്സ് സേവ്യർ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അഭിലാഷ് പാറോൽ .പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെമീജ് കൊയിലാണ്ടി.പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ് .
'യു.എഫ്.ഐ മോഷൻ പിക്ച്ചേഴ്‌സിനു വേണ്ടി കിഷോർ വാര്യത്ത് (യു.എസ്.എ)
ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള,
സെലിബ്രാൻ്റ്സിനു വേണ്ടി ഷിബുഅന്തിക്കാട്,എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് 
എക്സിക്യട്ടീവ് പ്രൊഡ്യൂസർ - ഷാബു അന്തിക്കാട് .
പി. ആർ .ഓ
വാഴൂർ ജോസ്.

No comments:

Powered by Blogger.