" മൗനം പോലും ഒരു കാത്തിരിപ്പാണ് , അകലെ നിൻ ഹൃദയം അരികിൽ പ്രണയം : 4 years " . രഞ്ജിത് ശങ്കറുടെ വേറിട്ട സംവിധാനം . മികച്ച അഭിനയവുമായി സർജാനോ ഖാലിദ്.

Rating : 3.5 / 5
സലിം പി. ചാക്കോ
cpK desK.


പ്രിയ പ്രകാശ് വാര്യർ,
സർജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കർ  സംവിധാനം ചെയ്ത ചിത്രമാണ് " 4 years" .

പ്രണയത്തിന്റെ യാത്ര പറച്ചിലോളം വേദന മറ്റൊന്നിനും ഇല്ല. എന്നെങ്കിലും കാണാൻ കഴിയുമെന്ന പ്രതീക്ഷയാണ് ആശ്രയം. നഷ്ടപെടലിന്റെ വേദനയും മറ്റൊരു നൊമ്പരമായി മാറുന്നു. 

ഗായത്രിയും വിശാൽ കരുണാകരനും ഈ യാത്ര പറച്ചിലിന്റെ നിമിഷത്തിലാണ്.  
കോതമംഗലം  എഞ്ചിനിയറിംഗ് കോളേജിലെ നാല് വർഷത്തെ
കാമ്പസ് ജീവിതത്തിൽ നിന്നും മറ്റൊരു കാത്തിരിപ്പിലേക്ക് . 

Come Back To  Me .....  

പുതിയ കാലത്തെ
പ്രണയത്തിലേക്ക് വിശാൽ കരുണാകരനും  ഗായത്രിയും പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുകയാണ് ഈ സിനിമയിലുടെ ചെയ്യുന്നത്. 

നമ്മുടെ ജീവിതത്തിൽ സ്ഥാനം പിടിക്കുന്ന ഗായത്രിയുടെ ചിന്തകളിൽ തുടങ്ങി ചില കാര്യങ്ങൾ ജീവിതത്തിൽ അനുഭവമാകുന്ന വിശാലിന്റെ തിരിച്ചറിവാണ് " 4 years". 

ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ്കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ  സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

പ്രിയ പ്രകാശ് വാര്യരുടെ 
തിരിച്ചു വരവാണ് ഗായത്രി എന്ന കഥാപാത്രം. വിശാൽ കരുണാകരന്റെ പ്രണയം സർജാനോ ഖാലിദിന്റെ കൈകളിൽ ഭദ്രം.

പതിവ് പ്രണയകഥകളിലെ അപ്രതീക്ഷിത സംഭവങ്ങൾ ഒന്നുമില്ലാതെ റിയലിസ്റ്റിക്കായി പറയുകയാണ് രഞ്ജിത് ശങ്കർ ചെയ്തിരിക്കുന്നത്. 

മനോഹര ഗാനങ്ങളാണ് ഈ സിനിമയുടെ ഹൈെലൈറ്റ്.
സംഗീതത്തിന്ഏറെപ്രാധാന്യമുള്ള ഈ ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കർ ശർമയാണ്സംഗീതസംവിധാനം.ചിത്രത്തിലെഗാനങ്ങൾരചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്.

ഒരു നോട്ടംകൊണ്ടുംസ്പർശനം കൊണ്ടും പ്രണയം പൂക്കുന്നതും ,കൊഴിയുന്നതുമെല്ലാം ഗായത്രി - വിശാലിലുടെ പ്രേക്ഷകർക്ക് മനസിലാക്കി തരുന്നതിൽ സംവിധായകൻവിജയിച്ചുവെന്ന് പറയാം. വേറിട്ട രീതിയിലാണ് രഞ്‌ജിത് ശങ്കർ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. 

പ്രതീക്ഷയുടെ തിരിനാളങ്ങൾ കൊളുത്തി " 4 years" പ്രേക്ഷകർക്ക് മുന്നിലുടെ കടന്നുപോകുന്നു. 
പ്രണയത്തിനിടയിലെ ദേഷ്യം അപകടകരമാണെന്ന് പ്രമേയം പറയുന്നു. 

No comments:

Powered by Blogger.