" THANK GOD " ഒക്ടോബർ 25ന് റിലീസ് ചെയ്യും , അജയ് ദേവഗൺ ,സിദ്ധാർത്ഥ് മൽഹേത്ര മുഖ്യവേഷങ്ങളിൽ .

ഇന്ദ്രകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹിന്ദി ഫാൻ്റസി കോമഡി ചിത്രം " THANK G0D " ഒക്ടോബർ 25ന് തിയേറ്ററുകളിൽ എത്തുന്നു. 

അജയ് ദേവ്ഗൺ ,സിദ്ധാർത്ഥ് മൽഹോത്ര ,റാഹുൽ പ്രീത് സിംഗ് ,പിഹുർ കപൂർ ,കിക്കു ശാരദ ,സീമ പഹ്വ ,ഊർമിള കോത്താരെ ,സുമിത് ഗുലാത്തി, സൗന്ദര്യ ശർമ്മ ,നോറ ഫത്തേഹി ( അതിഥി താരം ) എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വൻ കടബാദ്ധ്യതയിൽ അകപ്പെട്ട അഹംഭാവിയായ റിയൽ എസ്റ്റേറ്റ് ബ്രോക്കറെ ചുറ്റിപ്പറ്റിയാണ് കഥ .ബോധം വരുബോൾതാൻസ്വർഗ്ഗത്തിലാണെന്ന്അവൻമനസിലാക്കുന്നു. ചിത്രഗുപ്തൻ അവൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് തനിക്ക് ഒരു " ഗെയിം ഓഫ് ലൈഫ് " കളിക്കേണ്ടി വരുമെന്ന് അറിയിക്കുന്നു. ജയിച്ചാൽ അവനെഭൂമിയിലേക്കും, തേറ്റാൽ നരകത്തിലേക്കും തിരിച്ച് അയക്കും .ഇതാണ് സിനിമയുടെ പ്രമേയം. 

അസീംബജാജ്ഛായാഗ്രഹണവും ,ധർമ്മേന്ദ്ര ശർമ്മ എഡിറ്റിംഗും ,അമർ മോഹിലെ സംഗീതവും നിർവ്വഹിക്കുന്നു. 

70കോടി മുതൽ മുടക്കുള്ള ഈ ചിത്രം ഭൂഷൺകുമാർ ,ക്യഷൻ കുമാർ ,അശോക് താക്കേറിയ, സുനിർ ഖേതർപാൽ ,ദീപക് മുകുത് ,ആനന്ദ് പണ്ഡിറ്റ്, മാർക്കണ്ട് അധികാരി എന്നിവരാണ്നിർമ്മിച്ചിരിക്കുന്നത്. 
 
 
 

No comments:

Powered by Blogger.