അക്ഷയ്കുമാറിൻ്റെ " Ram Setu " ഒക്ടോബർ 25ന് റിലീസ് ചെയ്യും.

" Ram Setu " ഒക്ടോബർ 25ന് തിയേറ്ററുകളിൽ എത്തും. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ഹിന്ദി ആക്ഷൻ - അഡ്വഞ്ചർ ചിത്രമാണിത്. അക്ഷയ്കുമാർ ,ജാക്വലിൻ ഫെർണാണ്ടസ് ,നുഷ്രത്ത് ഭരുച്ച, സത്യദേവ് കാഞ്ചരണ, ശുഭം ജയ്ക്കർ, ജെനിഫർ  പിക്കി നാറ്റോ ,നാസർ ,പ്രവേശ് റാണ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അരുണ ഭാട്ടിയ ,വിക്രം മഹൽഹോത്ര എന്നിവർ ചേർന്നാണ് 85 രൂപ മുതൽ മുടക്കുള്ള ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

അസീം മിശ്രഛായാഗ്രഹണവും, രാമേശ്വർ എസ്. ഭഗത് എഡിറ്റിംഗും ,ഡാനിയേൽ ബി. ജോർജ്ജ് സംഗീതവും നിർവ്വഹിക്കുന്നു. 

ആദംസ് ബ്രിഡ്ജ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന രാമസേതുവിനെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രം പറയുന്നത്.  വസ്തുതകൾ, ശാസ്ത്രം ,ചരിത്ര പൈതൃകം എന്നിവയെഅടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിൻ്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. 

No comments:

Powered by Blogger.