" നാലാം മുറ "യുടെ ടീസർ റിലീസ് ചെയ്തു.ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു കൊണ്ട് അണിയറ പ്രവർത്തകർ പ്രേഷകർക്കിടയിൽ ചിത്രത്തെ ഏറെകൗതുകമുണർത്തിയിരിക്കുന്നു. 


ബിജു മേനോന്നും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലറാണ്.
ടീസർ അതു പൂർണ്ണമായും വ്യക്തമാക്കുന്നനിലയിൽത്തന്നെയാണ്ഒരുക്കിയിരിക്കുന്നത്.

ഒരു പാൻ ഇൻഡ്യൻ ചിത്രമായിത്തന്നെയാണവതരണം. ഇൻഡ്യയിലെ ഏതു ഭാഷക്കാർക്കും ഒരു പോലെ ആസ്വദിക്കുവാൻ പോന്നതാണ് ഈ ചിത്രത്തിന്റെ അവതരണം.
ഒരു സസ്പെൻസ് ത്രില്ലറിന്റെ എല്ലാ ചേരുവുകളും ചേർന്ന ഒരു ക്ലീൻ എന്റെർ ടൈനർ .
ദിവ്യാ പിള്ള , അലൽസിയർ, ഷീലു ഏബ്രഹാം.. പ്രശാന്ത് അലക്സാണ്ടർ. ശാന്തി പ്രിയാ ദ്രശ്യം2ഫെയിംസുരഭിലഷ്മി.ശ്യാം ജേക്കബ്ബ്. ഋഷി സുരേഷ്. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സൂരജ് വി. ദേവിന്റേതാണു രചന.സംഗീതം - കൈലാസ് മേനോൻ.പശ്ചാത്തല സംഗീതം ഗോപി സുന്ദർ.ഛായാഗ്രഹണം. ലോകനാഥൻ.എഡിറ്റിംഗ് - ഷമീർമുഹമ്മദ്കലാസംവിധാനം -അപ്പുണ്ണി സാജൻ.മേക്കപ്പ്. റോണക്സ് സേവ്യർകോസ്റ്റും. ഡിസൈൻ നയന ശീകാന്ത്. അസ്സോസ്സിയേറ്റ് -ഡയറക്ടർ - അഭിലാഷ് പാറോൾ.നിർമ്മാണ നിർവ്വഹണം - ജാവേദ് ചെമ്പ്.
യു.എഫ്.ഐ.മോഷൻപിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത്. (യു.എസ്.എ) ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ്പിള്ളസെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ഷാബു അന്തിക്കാട്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

 

1

No comments:

Powered by Blogger.