ഒരുപാട് ജീവിതങ്ങളെ തീരാദുഖത്തിലാക്കി കൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ളപോരാട്ടവും അതിജീവനവുമാണ് നിവിൻപോളിയുടെ പ ട വെ ട്ട് . ഷമ്മി തിലകൻ്റെ കുയ്യാലി ഗംഭീരം.

Rating : 3.5 / 5‌
സലിം പി. ചാക്കോ.
cpK desK.

നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രമാണ്  " പടവെട്ട് " .

സാമൂഹ്യപ്രധാന്യമുള്ളവിഷയമാണ് കൈകാര്യം ചെയ്യുന്നത്. ജീവിതത്തിൽ പ്രത്യേക ലക്ഷ്യങ്ങൾ ഒന്നുമില്ലാതിരുന്ന ഒരു സാധാരണക്കാരനായ രവി എന്ന യുവാവ് പിന്നീട് തൻ്റെ നാടിനും നാട്ടുകാർക്കും വേണ്ടി അഴിമതിയ്ക്കുംചൂഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് " പടവെട്ട് " .

സ്വന്തം ജീവിതത്തിൻ്റെ സ്വൈര്യം കെടുത്താനായി  ക്ഷണിക്കപ്പെടാതെ കടന്നു വരുന്ന എന്തിനെയും നമ്മൾ പ്രതിരോധിക്കും?.അതിപ്പോൾ വിള നശിപ്പിക്കാൻ വരുന്ന കാട്ടു ജീവിയായാലും ലാഭം മുന്നിൽ കണ്ടുവരുന്ന ദുരാഗ്രഹികളായ മനുഷ്യനായാലും നമ്മൾ എതിർക്കേണ്ടി വരും.ഒരുപാട് ജീവിതങ്ങളെതീരാദുഖത്തിലാക്കി കൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പെടുക്കാൻശ്രമിക്കുന്ന വർക്കെതിരെയുള്ളപോരാട്ടത്തിൻ്റെയും അതിജീവ വനത്തിൻ്റെയും കഥ കൂടിയാണിത്.  

നിവിൻ പോളി ( രവി ), അദിതി ബാലൻ ( ശ്യാമ ) ,ഷമ്മി തിലകൻ ( കുയ്യാലി ) ,ഷൈൻ ടോം ചാക്കോ ( മോഹനൻ ), ഇന്ദ്രൻസ് ( രാഘവൻ മാഷ് ), വിജയരാഘവൻ (യോഹന്നാൻ), രമ്യ സുരേഷ് ( പുഷ്പ ), ജാഫർ ഇടുക്കി ( മൃഗഡോക്ടർ ), സുധീഷ് ( ഗോവിന്ദൻ )  എന്നി കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.കൈനകരി തങ്കരാജ്, ബാലൻ പാലയ്ക്കൽ  തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ദീപക് ഡി. മോനോനും ,ഗാനരചന അൻവർ അലിയും, സംഗീതം ഗോവിന്ദ് വസന്തയും ,
എഡിറ്റിംഗ്ഷഫീഖ്മുഹമ്മദാലിയും , കലാസംവിധാനം മഷർ ഹംസയും , കോസ്റ്റ്യൂം റോണക്സ് സേവ്യറും, സ്റ്റിൽസ് ബിജിത്ത് ധർമ്മടവും നിർവ്വഹിക്കുന്നു. ബിബിൻ പോൾ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് യോഡ്ലി ഫിലിംസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

മികച്ചദൃശ്യങ്ങളുംഫ്രെയിമുകളും ഒരുക്കിയിരിക്കുന്നു ദീപക് മോനോൻ.ഗോവിന്ദ്
വസന്തയുടെ സംഗീതവും കൊള്ളാം. 

മരകച്ചവടക്കാരനും ജനസേവ പാർട്ടിയുടെ നേതാവുമായ കുയ്യാലിയിലുടെ ഇന്നിൻ്റെ രാഷ്ട്രീയം പറയാൻ സിനിമ  ശ്രമം നടത്തുന്നു.പരിസ്ഥിതി രാഷ്ടീയംഅനിവാര്യമാണെന്നും പ്രമേയം പറയുന്നു.  

രവിയെ നിവിൻപോളി മനോഹരമാക്കി. ചെറിയമ്മ പുഷ്പയായി രമ്യ സുരേഷ്,  ഗോവിന്ദനായി സുധീഷ് എന്നിവരും പ്രേക്ഷക ശ്രദ്ധ നേടി. ഷമ്മി തിലകൻ്റെ കരിയർ ബെസ്റ്റ് അഭിനയമാണ് കുയ്യാലി. ഈ കഥാപാത്രത്തെ
മികവുറ്റതാക്കാൻ ഷമ്മി തിലകന് കഴിഞ്ഞു. 

" സംഘർഷം ,പോരാട്ടം , അതിജീവനം" മനുഷ്യൻ ഉള്ളടത്തോളം കാലംവരെ  
വെ
ട്ട്
തുടരും ....

No comments:

Powered by Blogger.