" കരളോ വെറുതെ.."; സിദ് ശ്രീറാം ആലപിച്ച ഓ മേരി ലൈലയിലെ ആദ്യ ഗാനമെത്തി.. ചിത്രം നവംബറിൽ തീയറ്ററുകളിൽ എത്തുംആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈലയിലെ ആദ്യ ഗാനം പുറത്തുവിട്ടു. "കരളോ വെറുതെ" എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശബരീഷ് വർമ്മ വരികൾക്ക്  സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.


കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരുടീസറുംഅണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെപരിചയപ്പെടുത്തി കൊണ്ടുള്ള ടീസറായിരുന്നു അത്.. ഇടിപടമെല്ലാം വിട്ട് ആന്റണി വർഗീസ് പെപ്പെ അൽപംറൊമാന്റിക്കായിയെത്തുന്ന ചിത്രം കൂടിയാണ് ഓ മേരി ലൈല. ഒരു കോളേജ് പയ്യനായിട്ടാണ് ആന്റണി വർഗീസ് ചിത്രത്തിൽ എത്തുന്നത്. . ചിത്രത്തിൽ ലൈലാസുരൻ എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആന്റണിക്കൊപ്പം, സോന ഒലിക്കൽ, നന്ദന രാജൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഡോ.പോൾസ്എൻറർടെയ്ൻമെന്റിന്റെ ബാറനിൽ ഡോ. പോൾ  വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രം തീയേറ്ററുകളിൽഎത്തിക്കുന്നത്
നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത്ത് മേനോൻ, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പി ആർ ഒ ശബരി. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും..

No comments:

Powered by Blogger.