വിശാലിൻ്റെ " ലാത്തി " .

തമിഴിലെ വിശാൽ നായകനാവുന്ന പുതിയ ചിത്രമാണ് ലാത്തി. 

വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ് ലാത്തി. കഴിഞ്ഞ വർഷം പുറത്തു വന്ന ഇതിന്റെ ടൈറ്റിൽ ടീസറിന് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.

തെലുങ്ക്- തമിഴ് താരം സുനൈന ആണ് ഈ ചിത്രത്തിൽ നായിക
വേഷത്തിൽ എത്തുന്നത്. 

തമിഴിലെ നായകനടന്മാരായ,  രമണയും നന്ദയും ചേര്‍ന്നാണ് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ഈ ചിത്രം നിർമ്മിക്കുന്നത്.

നവാഗതനായ ഏ. വിനോദ് കുമാർ രചിച്ച്  സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് വിശാൽ ആരാധകർ കാത്തിരിക്കുന്നത്. 

സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്നു 'നാം ഒരുവര്‍' നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ നിർമ്മാതാക്കൾ ആണ് രമണയും നന്ദയും. 

വൈകാരിക മുഹൂർത്തങ്ങൾ ഏറെയുള്ള ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇപ്പോൾലഭിക്കുന്നത്.ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും, യുവൻ ശങ്കർ രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. 

No comments:

Powered by Blogger.