" ജയ ജയ ജയ ജയ ഹേ " ടീസർ പുറത്തിറങ്ങി.

തീയേറ്ററുകളിൽ വൻ വിജയമായി മാറിയ ജാൻ എ മൻ എന്ന സിനിമക്ക് ശേഷം ചിയേർസ്എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും നിർമ്മിക്കുന്ന ചിത്രമാണ്
 " ജയ ജയ ജയ ജയ ഹേ " .ഈ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ഒക്ടോബർ 21ന് ചിത്രം റിലീസ് ചെയ്യും. 


ചിത്രത്തിന്റെ സംവിധാനം മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ  പരിചിതനായ വിപിൻദാസാണ്.

സംവിധായകനും നടനുമായ ബേസിൽ ജോസഫാണ് നായക വേഷത്തിൽ എത്തുന്നത്. ജാൻ എ മന്നിലും ഒരു മുഖ്യ വേഷത്തിൽ ബേസിൽ അഭിനയിച്ചിരുന്നു.നായിക
ദർശന രാജേന്ദ്രനാണ്. 
 

No comments:

Powered by Blogger.