" നദികളിൽ സുന്ദരി യമുന " ഒക്ടോബർ എട്ടിന് ആരംഭിക്കുന്നു. ധ്യാൻ ശ്രിനിവാസൻ മുഖ്യ വേഷത്തിൽ .സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമിമുരളി എന്നിവർ നിർമ്മിക്കുന്ന
'നദികളിൽ സുന്ദരി യമുന '
എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ എട്ട് ശനിയാഴ്ച തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ആരംഭിക്കുന്നു.

നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെളളാറ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

കണ്ണൂരിൻ്റെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ രസകരമായഒരുപ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈചിത്രത്തിൽപുതുമുഖങ്ങളായ ആതിര, ആമി ,പാർവണ, എന്നിവരാണ്നായികമാരാകുന്നത്.അജു വർഗീസ്, നവാസ് വള്ളിക്കുന്ന്, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ഭാനുപയ്യന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു '
ഫൈസൽഅലിഛായാഗ്രഹണവും രതിൽ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു '
കലാസംവിധാനം -അജയൻ മങ്ങാട്.കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ.മേക്കപ്പ് -ജയൻ പൂങ്കുളം.നിർമ്മാണ നിർവ്വഹണം സജീവ് ചന്തിരൂർ 

തളിപ്പറമ്പ് ,പയ്യന്നൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

No comments:

Powered by Blogger.