" വെള്ളിമൂങ്ങ " ജിബു ജേക്കബ് എന്നസംവിധായകന്റെവരവ്അറിയിച്ചചിത്രമായിരുന്നുവെങ്കിൽ , " Mei Hoom മൂസ " അതേസംവിധായകന്റെഹൃദയത്തിന്റെ കയ്യൊപ്പ് പതിഞ്ഞ, കയ്യൊതുക്കത്തിന്റെ കൃത്യത രേഖപ്പെടുത്തുന്ന ചിത്രമാണ്.

വെള്ളിമൂങ്ങ, ജിബു ജേക്കബ്  എന്ന സംവിധായകന്റെ വരവ് അറിയിച്ചചിത്രമായിരുന്നുവെങ്കിൽ , മേ ഹൂം മൂസ അതേ സംവിധായകന്റെഹൃദയത്തിന്റെ കയ്യൊപ്പ് പതിഞ്ഞ, കയ്യൊതുക്കത്തിന്റെ കൃത്യത രേഖപ്പെടുത്തുന്ന ചിത്രമാണ്.

സമകാലിക പ്രസക്തിയുള്ള,  തൊട്ടാൽ പൊള്ളുന്ന ഒരു ദേശീയ വിഷയം, രണ്ട്  ആണവശക്തികൾക്കിടയിലെ സ്ഫോടനാത്മകമായ ഒരു തർക്കവിഷയം, എത്ര ലളിതമായാണ്ഒരുകുടുംബത്തിന്റെ അല്ലെങ്കിൽ ഒരു ഗ്രാമത്തിന്റെപശ്ചാത്തലത്തിൽ മൂസയിൽ അനാവരണം ചെയ്യുന്നത്. ബന്ധങ്ങളുടെ ഊഷ്മളതയുംനാട്ടിൻപുറത്തിന്റെ നന്മയും തന്നെയായിരുന്നു എന്നും ജിബു ജേക്കബ് ചിത്രങ്ങളുടെ ആത്മാവ്.. 

മൂസയിലും, ആ പതിവ് തെറ്റിക്കാതെ തന്നെ ജിബു മറ്റൊരു നിറമുള്ള,ഗന്ധമുള്ള കൂടുതൽ വിശാലമായ കാൻവാസിൽ തന്റെ ചിത്രം ഒരുക്കുകയാണ്.അതിരുകൾ മായ്ക്കുന്ന മനുഷ്യത്വത്തിന്റെ കഥ പറയാൻ, മനുഷ്യന്റെ കഥ പറയാൻ, മനസ്സുകളുടെ കഥ പറയാൻ   ഹൃദയങ്ങളുടെ ഭാഷയറിയുന്ന ഒരു പച്ചയായ മനുഷ്യന് മാത്രമേ കഴിയൂ.. 
ഇത് ജിബു ജേക്കബ് എന്ന കുടുംബപ്രേക്ഷകരുടെ
പ്രിയസംവിധായകൻകുടുംബങ്ങൾക്ക് വേണ്ടി ഹൃദയത്തിന്റെ ഭാഷയിലൊരുക്കിയ
കുടുംബചിത്രം...

No comments:

Powered by Blogger.