" വിക്രം വേദ " നാളെ തീയേറ്ററുകളിൽ എത്തും. ഹൃത്വിക് റോഷൻ ,സെയ്ഫ് അലിഖാൻ എന്നിവർ മുഖ്യവേഷങ്ങളിൽ .

പുഷ്കർ - ഗായത്രി എന്നിവർ  രചനയും സംവിധാനവും നിർവ്വഹിക്കുന്ന " വിക്രം വേദ " ആക്ഷൻ ത്രില്ലർ ചിത്രം നാളെ 
( സെപ്റ്റംബർ 30 ) തിയേറ്ററുകളിൽ എത്തും.
2017ൽ ഇതേ പേരിൽ പുറത്തിറക്കിയ തമിഴ് സിനിമയുടെ റിമേക്കാണിത്. 

ഹൃത്വിക് റോഷൻ ( വേദ), സെയ്ഫ് അലിഖാൻ ( വിക്രം) , രാധിക അപ്തെ ,രോഹിത് സാരഥ് ,യോഗിത ബിഹാനി ചന്ദ, ഷരീബ് ഹാഷ്മി ,അബ്ബാസ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വിക്രം ഒരു സത്യസന്ധനായ പോലിസ് ഇൻസ്പെകറാണ്, അയാൾ ഗുണ്ടാ തലവനായ വേദയെ പിടികൂടാൻ ശ്രമിക്കുന്നു. വേദ കീഴടങ്ങുമ്പോൾ മൂന്ന് കഥകൾ വേദ അവനോട് പറയുന്നു. വിക്രമിൻ്റെ നന്മതിന്മകളെ  കുറിച്ചുള്ള അഭിപ്രായം മാറാൻ കാരണമാകുന്നസംഭവങ്ങളാണ് സിനിമ പറയുന്നത്. 

ഛായാഗ്രഹണം പി.എസ്. വിനോദും ,എഡിറ്റിംഗ് റിച്ചാർഡ് കെവിനും ,സംഗീതം വിശാൽ - ശേഖറും ,പശ്ചാത്തല സംഗീതം സാംസി.എസുംനിർവ്വഹിക്കുന്നു. 175 കോടി മുതൽ മുടക്കുള്ള ഈ ചിത്രം എസ്. ശശികാന്ത്, ചക്രവർത്തി ,രാമചന്ദ്ര ,വിവേക് അഗർവാൾ ,ഭൂഷൺകുമാർ എന്നിവരാണ്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.