" ആബേൽ " തുടങ്ങി.

സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആബേൽ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന്  കട്ടപ്പനയിൽ ആരംഭിച്ചു.

നവാഗതനായ അനീഷ്
ജോസ് മൂത്തേടൻ  തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മേരി മാതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽ മാത്യു നിർമ്മിക്കുന്നു.
വി എഫ് എക്സ്ഡയറക്ഷനിലും ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചു പോന്നതിനു ശേഷമാണ് അനീഷ് ജോസ് മൂത്തേടൻ ഫീച്ചർ ഫിലിം രംഗത്തേക്കു കടന്നു വരുന്നത്.

മലയോരകുടിയേറ്റകർഷകരുടെ പശ്ചാത്തലത്തിലൂടെ
പ്രധാനമായുംഏതാനുംക്രൈസ്തവകുടുംബങ്ങളെകേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.കുടിയേറ്റക്കാരുടെഭൂമിശാസ്ത്രവും,ആചാരങ്ങളും, സംസ്ക്കാരവും ഒക്കെ കോർത്തിണക്കി ബന്ധങ്ങളുടെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.ഒപ്പം തന്നെ ഒരു പ്രണയകഥയുംഅകമ്പടിയായിട്ടുണ്ട്.ഇതെല്ലാം കൊച്ചു കൊച്ചുമുഹൂർത്തങ്ങളിലൂടെ നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.സൗബിൻഷാഹിർ ആബേൽ എന്ന കഥാപാത്രത്തെപ്രതിനിധീകരിക്കുന്നു ,അതിഥി രവിയാണ് നായിക.താരപ്പൊലിമക്കപ്പുറം കഥാപാത്രങ്ങൾക്ക് ഏറെ അനുയോജ്യമായഅഭിനേതാക്കളെയാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നു  സംവിധായകനായ അനീഷ് ജോസ് പറഞ്ഞു.

നിസ്താർ അഹമ്മദ് സേഠ്, ലെന, ജോണി ആൻ്റണി, , ജോജി മുണ്ടക്കയം (ജോജി ഫെയിം) അലൻസിയർ, ശ്രീകാന്ത് മുരളി, ഹരിലാൽ, ഹരീഷ് പെങ്ങൻ,സീമ.ജി.നായർ ആഞ്ജലീനാ ജോയ്,എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം - അജ്മൽ ഹസ് ബുള്ള, ഛായാഗ്രഹണം - രതീഷ്.കെ.അയ്യപ്പൻ.
എഡിറ്റിംഗ് നിതിൻ 
രാധാകൃഷ്ണൻ,കലാസംവിധാനം -സഹസ് ബാല'മേക്കപ്പ് - പ്രദീപ് രംഗൻ.കോസ്റ്റും - ഡിസൈൻ - സിജി തോമസ് നോബൽചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈഗാൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ - ഡാർവിൻതോമസ്.പ്രൊഡക്ഷൻ മാനേജർ - സുനിൽ കൊട്ടാരക്കരപ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് - മോഹൻ രാജ് പയ്യന്നൂർ, അനിൽ
പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്ബ്. പ്രോജെക്ട് ഡിസൈനർ.. ടോമി വര്ഗീസ്.. 

വാഴൂർ ജോസ്.
( പി.ആർ. ഓ )
ഫോട്ടോ - സലിഷ് പെരിങ്ങോട്ടുകര

No comments:

Powered by Blogger.