അരുൺഗോപിയുടെ പുതിയ ചിത്രത്തിൽ ദിലീപ് ,സുരേഷ് ഗോപി ,തമന്ന എന്നിവർ മുഖ്യവേഷങ്ങളിൽ .



അഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ദിലീപ് ചിത്രവുമായി എത്തുകയാണ് സംവിധായകൻ അരുൺ ഗോപി. ദിലീപിനൊപ്പം സുരേഷ് ഗോപി ,തമന്ന തുടങ്ങിയവരുംഅഭിനയിക്കുന്നു എന്ന് അറിയുന്നു. 
ഉദയ്ക്യഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. 

ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും ഉടൻ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

2017 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ " രാമലീല" .

ഏറെ പ്രതിസന്ധികൾക്ക് നടുവിൽ റിലീസ് ചെയ്ത  ദിലീപ് ചിത്രം "രാമലീല"   ബോക്സ് ഓഫീസിൽവമ്പൻകളക്ഷനാണ്നേടിയെടുത്തത്. നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം ചിത്രം നൂറുകോടി ക്ലബ്ബിൽ  കയറിയെന്നും പ്രഖ്യാപിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങിയ ഈ  ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അന്തരിച്ച സച്ചിയായിരുന്നു.

തെന്നിന്ത്യയിലെ താരസുന്ദരി തമന്നയാണ് ഈ ചിത്രത്തിൽ ദിലീപിന് നായികയായി എത്തുന്നത്. മൾട്ടി സ്റ്റാർ ചിത്രമായിട്ടായിരിക്കും സിനിമ ഒരുങ്ങുന്നത് എന്ന് അണിയറ പ്രവർത്തകർ നേരത്തെ സൂചന നൽകിയിരുന്നു. 

ചിങ്ങം ഒന്നിന് ആയിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുവാൻ നിശ്ചയിച്ചിരുന്നത്.ഡിസംബറിൽ ചിത്രത്തിൽ ഷൂട്ടിംഗ് തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ .

സലിം പി .ചാക്കോ .


No comments:

Powered by Blogger.