" Mike " റിവ്യൂ .





ജോൺ എബ്രഹാം
എന്റർടൈൻമെൻ്റ്  ആദ്യമായി  മലയാളത്തിൽ നിർമ്മിക്കുന്ന " Mike " വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്നു 

നവാഗതനായ രഞ്ജിത്ത് സജീവാണ് നായകൻ. ഉദാഹരണം സുജാത , തണ്ണീർ മത്തൻ ദിനങ്ങൾ ,  സൂപ്പർ ശരണ്യ  എന്നീ ചിത്രങ്ങളിലെ പക്വതയാർന്ന പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അനശ്വര രാജനാണ് ഈ ചിത്രത്തിലെ നായിക. 

മൈക്ക് എന്ന് വിളിക്കുന്ന സാറായാണ് ( അനശ്വര രാജൻ ) സിനിമയിലെ പ്രധാന കഥാപാത്രം. സ്ത്രീകൾക്ക് മാത്രം ബാധകമായ അടിസ്ഥാന ശല്യപ്പെടുത്തുന്ന നിയമങ്ങളിൽ ക്ഷീണിതയുമാണ് സാറാ . മൈക്ക് ആകർഷകമായ ആൻ്റണിയെ (രഞ്ജിത് സജീവ് )  കണ്ടുമുട്ടുമ്പോൾ അവർ പരസ്പരം സഹായിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളായി മാറുന്നു. 

വിക്കി ഡോണർ, പരമാണു, മദ്രാസ് കഫേ തുടങ്ങിയ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ സിനിമകൾ നിർമ്മിച്ചത്  നടൻ ജോൺ എബ്രഹാമാണ്.  

മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് " കല വിപ്ലവം പ്രണയം " എഴുതിയ ആഷിഖ് അക്ബർ അലിയാണ്." ഹൃദയം " സിനിമയിലൂടെ " സംസ്ഥാന അവാർഡ് നേടിയ ഹിഷാം അബ്ദുൽ വഹാബാണ് സംഗീതംഒരുക്കുന്നത്.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത് .കൈതപ്രം ദാമോദരൻ നമ്പൂതിരി ,റഫീഖ് അഹമ്മദ് ,സുഹൈൽ കോയ, അരുൺ അലാട്ട് ,വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. 

 " കള, ഓപ്പറേഷൻ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, അർജുൻ എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫി തയ്യാറാക്കിയിരിക്കുന്നത്. 
ദേശീയ അവാർഡ് ജേതാവായ എഡിറ്റർ വിവേക് ഹർഷൻ, "ഷൈലോക്ക് "  ഉൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ രണദിവെ എന്നിവർ ഈ ചിത്രത്തിൻ്റെ ഭാഗമാണ് .

ഡയാന ഹമീദ് ,രോഹിണി  മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അഭിനയിക്കുന്നു. 

സമകാലിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്.സെഞ്ച്വറിയാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

ഈ ചിത്രത്തിലെ ഒരു ഗാനത്തിന് നൃത്ത സംവിധാനം ഒരുക്കിയിരിക്കുന്നത് മുംബൈ " ഹിപ് ഹോപ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യൂണൈറ്റഡിൻ്റെ ഡയറ് ക്ടർ സുരേഷ് മുകുന്ദാണ്. രഞ്ജിത്ത് 
കോതേരി കലാസംവിധാനവും, റോണക്സ് സേവ്യർ മേക്കപ്പും, സോണിയ സാൻഡിയാവോ വസ്ത്രാലങ്കാരവും ,രാജേഷ് രാജൻ ശബ്ദ മിശ്രണവും, രാഹുൽ രാജ് സ്റ്റിൽസും, ഡേവിഡ് സി.ജെ ,ബിനു മുരളി എന്നിവർ പ്രൊഡക്ഷൻ കൺട്രോളറുമാരാണ്. 

മോണോലോഗ് വീഡിയോ കളിലൂടെ ശ്രദ്ധേയനാണ്  രഞ്ജിത്ത് സജീവ് .പുതുമകൾ വേണ്ടത്ര ഇല്ലാതെ ഒരു ചിത്രം കൂടി. സാറാ എന്ന പെൺക്കുട്ടി ആണായി മാറാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്. സാറായി അനശ്വര രാജൻ നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു. 

Rating :3 / 5.
സലിം പി. ചാക്കോ .
cpK desK .

 

No comments:

Powered by Blogger.