നഞ്ചമ്മയുടെ ആദ്യ ചിത്രം " ഉൾക്കനൽ " ആഗസ്റ്റ് 19ന് റിലീസ് ചെയ്യും.മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചമ്മ ആദ്യമായി പാടി അഭിനയിച്ച "ഉൾക്കനൽ"ആഗസ്റ്റ് പത്തൊമ്പതിന്പ്രദർശനത്തിനെത്തുന്നു.

ദേവീ തൃപുരാംബികയുടെ ബാനറിൽ കെ കെ കറുപ്പൻ കുട്ടി നിർമ്മിക്കുന്ന"ഉൾക്കനൽ" യതീന്ദ്രദാസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്നുസായ്കുമാർ, മാമുക്കോയ, കൊച്ചു പ്രേമൻ,കറുപ്പൻ കുട്ടി കെ കെ,നസീർസംക്രാന്തി,ഗോകുൽദാസ്,വി കെസോമശേഖരൻ,
നിഖിൽ,റോബിൻ സ്റ്റീഫൻ
,വിസ്മയ പി വി, ദീപ്തി മാരറ്റ്,ആൻസി വിനീഷ് തുടങ്ങിയവയാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.

പൂവച്ചൽ ഖാദർ, കൈതപ്രം, പ്രഭാവർമ്മ,നഞ്ചമ്മ എന്നിവരുടെ വരികൾക്ക് ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ സംഗീതം പകരുന്നു.കെ ജെ യേശുദാസ്,
ജയചന്ദ്രൻ,കെ എസ് ചിത്ര,അപർണ്ണ ബാലമുരളി തുടങ്ങിയവരാണ് ഗായകർ.
കോ പ്രൊഡ്യൂസർ-പി എൻ സുമതി,കല-ഉദയൻ പൂക്കോട്, മേക്കപ്പ്-സുധാകരൻ, വസ്ത്രാലങ്കാരം-സുകേഷ് താനൂർ, നൃത്തം-മധു, പ്രൊഡക്ഷൻ മാനേജർ-
രാജേഷ് ഡി കളമശ്ശേരി.

No comments:

Powered by Blogger.