അടിയോടടിയുമായി "തല്ലുമാല " .


ടോവിനോ തോമസ് ,കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " തല്ലുമാല " (The  Chain of Fights) .

യുവത്വത്തിന് ഇഷ്ടപ്പെടുന്ന സംഭാഷണങ്ങളും സംഗീതവും ആക്ഷനുകളുമായി നോൺ ലീനിയർ ഫാഷനിലാണ് സിനിമ. വിവാഹം കഴിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വസീമിൻ്റെജീവിതത്തിൽഅസാധാരണമായ ചിലകാര്യങ്ങൾ സംഭവിക്കുന്നതാണ് തല്ലുമാല.  

മണവാളൻ വസീമായി ടോവിനോ  തോമസും, ബ്ലോഗർ ബീപാത്തുവായി കല്യാണി പ്രിയദർശനും ,എസ്.ഐ. റെജി മാത്യുവായി ഷൈൻ ടോം ചാക്കോയും ,വസീമിൻ്റെ പിതാവ് അബ്ദുആയി ജോണി ആൻ്റണിയും , വസീമിൻ്റെ അമ്മയായി നീന കുറുപ്പും, ജംഷിയായി ലുക്ക്മാൻ അവറാനും ,ഒമേഗ ബാബു ആയി ചെമ്പൻ വിനോദ് ജോസും ,ഡേവിഡായി ബിനു പപ്പുവുംപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലൻ ,സ്വാതിദാസ് പ്രഭു, ആദ്രീ ജോ ,അസീം ജമാൽ, ഓസ്റ്റിൻ ഡാൻ എന്നിവരും ഇവരോടൊപ്പംഅഭിനയിക്കുന്നു

കഥ മുഹസിൻ പ്യാരിയും, സംഭാഷണം മുഹ്സിൻ പരാരി, അഷറ്ഫ് ഹംസ എന്നിവരും, ഛായാഗ്രഹണം ജിംഷി ഖാലിദും, എഡിറ്റിംഗ് നിഷാദ്  യൂസഫും ,സംഗീതം വിഷ്ണു വിജയും ,കലാസംവിധാനം ഗോകുൽദാസും ,ആക്ഷൻ കോറിയോഗ്രാഫി സുപ്രീം സുന്ദറും ,വി .എഫ് . എക്സ് അനീഷ് ഡി.യും ,കോസ്റ്യൂം മഷർഹംസയും, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് & ശ്രീശങ്കർ എന്നിവരും ,മേക്കപ്പ് റോണക്സ് സേവ്യറും ,ചീഫ് അസോസിയേറ്റ് റഫീക്ക് ഇബ്രഹിം ,ശിൽപ്പ അലക്സാണ്ടർ എന്നിവരും, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്നും, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസും, പ്രൊഡക്ഷൻ ഡിസൈനർ എൻ. എം. ബാദുഷയുമാണ് 
അണിയറ ശിൽപ്പികൾ .

ഇരുപത് കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം ആഷീഖ് ഉസ്മാൻ പ്രൊഡക്ഷൻസും, പ്ലാൻ ബിഎൻ്റെർടെയ്ൻമെൻ്റും ചേർന്നാണ്നിർമ്മിച്ചിരിക്കുന്നത്
സെൻട്രൽപിക്ച്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

" അനുരാഗ കരിക്കിന്‍
വെള്ളം " , " ഉണ്ട" , " ലവ് "  എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്  " തല്ലുമാല" .

തമാശയും സംഘട്ടനങ്ങളും നിറഞ്ഞ ചിത്രം .ആദ്യം മുതൽ അവസാനംവരെ ആക്ഷനുകൾ ക്ക് മുന്തിയ പരിഗണന നൽകി. പേരിനോട്  നീതി പുലർത്തിയ സിനിമയാണ് " തല്ലുമാല" . മേക്കിംഗിലും, എഡിറ്റിംഗിലും പുതുമ. ഇതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. 

ചൂടുള്ളആക്രമണോത്സുകരായ യുവാക്കളെ ചുറ്റിപ്പറ്റിയാണ് കഥ. അവർ അനന്തര ഫലങ്ങളെ ഭയക്കുന്നില്ല. മസിലുകൾ വഴങ്ങാതെ ഒരു പ്രശ്നം പരിഹരിക്കാൻ കഴിയാത്ത ഉല്ലാസഭരിതനായ കെയർ ഫ്രീ യുവാവായ വസീം എന്ന കഥാപാത്രമായി ടോവിനോ തോമസ് മികച്ച  പ്രകടനം കാഴ്ചവെച്ചു.കല്യാണി പ്രിയദർശൻ പാത്തുമ്മ ബീവിയായി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു വിനോദ സിനിമയാണ് " തല്ലുമാല " .

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK.


 

No comments:

Powered by Blogger.