" ക്ലാസ്സ് റൂം " പൂജ നടന്നു.


പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിനവാഗതനായ ഷംസുദീൻ തുറയൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന "ക്ലാസ്സ്‌ റൂം" എന്ന സിനിമയുടെ പൂജ അങ്കമാലി സുരഭി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ആൾ സ്മൈൽ ഡ്രീംസ് മൂവീസ്,
ഇനോവേറ്റീവ് ഫിലിം അസോസിയേഷൻ എന്നി ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ,നിർമ്മാതാവ് നൗഷാദ് ആലത്തൂർ, ചലച്ചിത്ര താരം ബൈജുകുട്ടൻ,റസാഖ്,കലാഭവൻ രവീന്ദ്രൻ,അലക്സ്‌,ക്ലാസ്സ്‌ റൂം നായിക വിഷ്ണുപ്രിയ,ഷബീൽ
ഷാജഹാൻ,നജുമുദീൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.നിതിൻ മാനന്തവാടി
,രാജേഷ്,ഫരിഷ്മ,ജോഷി,വിഗസ്റ്റ്ൻ,സന്തോഷ്‌ നയനമൃതം,
മിമിക്രി ആർട്ടിസ്റ്റ് അഭിലാഷ് അട്ടായം,ഫരിഷ്മ,സുമേഷ് മുവാറ്റുപുഴ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്ന് ഫ്ലെക്സ് വച്ച ശരത്തിനു ഈ സിനിമയിൽ അവസരം നൽകുമെന്ന് സംവിധായകൻ ഷംസുദീൻ പറഞ്ഞു.

ഷാജി മുട്ടടിക്കരതിരക്കഥ സംഭാഷണംഎഴുതുന്നു.ഷാജഹാൻ എം കെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ക്രീയേറ്റിവ് ഹെഡ്-ഷാ അഴിക്കോട്, വസ്ത്രാലങ്കാരം-സതീഷ്,
മേക്കപ്പ്- സുമിത്ര കോഴിക്കോട്,
ചീഫ് അസോസിയേറ്റ്-ഷബീൽ,
പ്രൊഡക്ഷൻ കൺട്രോളർ-മഹേഷ്‌.

No comments:

Powered by Blogger.