" പത്തൊൻപതാം നൂറ്റാണ്ട് " സെപ്റ്റംബർ ഏട്ടിന് റിലീസ് ചെയ്യും.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് വിനയന് സംവിധാനം ചെയ്യുന്ന
"പത്തൊമ്പതാം നൂറ്റാണ്ട് " തിരുവോണ നാളിൽ സെപ്തംമ്പർ എട്ടിന് തീയറ്ററുകളിൽ എത്തും .
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്നു.
1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് പറയുന്നത്. ആക്ഷൻപാക്ക്ഡ് ആയ ഒരു ത്രില്ലർ സിനിമയായി വരുന്ന പത്തൊൻപതാം നൂറ്റാണ്ട് സിജു വിത്സൺ എന്ന യുവനടൻെറ കരിയറിലെ മൈൽ സ്റ്റോൺ ആയിരിക്കും.
വലിയ ക്യാൻവാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തീയറ്റർ എക്സ്പിരിയൻസിന് പരമാവധി സാദ്ധ്യത നൽകുന്നു.
എം ജയചന്ദ്രൻെറ നാലു പാട്ടുകൾക്കൊപ്പം സന്തോഷ് നാരായണൻെറ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിംഗ് മലയാളത്തിൽആദ്യമായെത്തുകയാണ്.സുപ്രീം സുന്ദറും രാജശേഖറും ചേർന്ന് ഒരുക്കിയ ആറ് ആക്ഷൻ സീനുകളും പ്രേക്ഷകരെആവേശഭരിതരാക്കുംഗോകുലം ഗോപാലൻ "എൻെറ സിനിമകളിൽ ഏറ്റവും വലിയപ്രോജക്ടാണ്,"പത്തൊമ്പതാം നൂറ്റാണ്ട്".ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഈ ചിത്രംപ്രേക്ഷകരുടെമുന്നിലെത്തുന്നത്.
ആറാട്ടുപുഴവേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തൻെറ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ പറയുന്ന ഈ ചിത്രത്തിൽ
കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന് അവതരിപ്പിക്കുന്നു.
അനൂപ് മേനോന്, ചെമ്പന്‍ വിനോദ്,സുധീര്‍കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്, അലന്‍സിയര്‍,മുസ്തഫ, സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍,
മണികണ്ഠന് ആചാരി,
സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു,വിഷ്ണുഗോവിന്ദ്,
സ്ഫ്ടികം ജോര്‍ജ്,സുനില്‍ സുഖദ, ജയന് ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ,ആദിനാട് ശശി,
മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്,ജയകുമാര്‍,
നസീര്‍ സംക്രാന്തി,ഹരീഷ് പേങ്ങന്,ഗോഡ്സണ്‍, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്,ജെയ്സപ്പന്‍,കയാദു,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്,വര്‍ഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,
അഖില,റ്റ്വിങ്കിള്‍ ജോബി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന് ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്ഷൻ
,മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും-ധന്യാബാലക്യഷ്ണന്
, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്സ്സലീഷ്പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി എസ്, അര്ജ്ജുന് എസ് കുമാര്‍, മിഥുന് ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജൻ ഫിലിപ്പ്,പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹർ എന്നിവരാണ് അണിയറ ശിൽപ്പികൾ .
No comments: