നടി മാലാ പാർവതിയുടെ അമ്മ ഡോ. കെ. ലളിത അന്തരിച്ചു.

നടി മാലാ പാര്‍വതിയുടെ അമ്മ ഡോ. കെ. ലളിത അന്തരിച്ചു. പട്ടം എസ്‌യുടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12മുതല്‍ ചികിത്സയിലായിരുന്നു.

''അമ്മ യാത്രയായി! തിരുവനന്തപുരം, പട്ടം എസ്‌യുടി ആശുപത്രിയില്‍ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12മുതൽ,ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ് അറിഞ്ഞത് 12ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശുശ്രൂഷിക്കാൻ 22 ദിവസമേ കിട്ടിയൊള്ളു.''–മാലാപാർവതിസമൂഹമാധ്യമത്തിൽ കുറിച്ചു.

എസ്എടി ആശുപത്രി റിട്ട. പ്രൊഫസറും ഗൈനക്കോളജി വിഭാഗം മേധാവിയുമായിരുന്ന ഡോ. ലളിത വിരമിച്ച ശേഷം പട്ടം എസ്‌യുടിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. 1954ൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ നാലാം ബാച്ചിൽ എംബിബിഎസിനു ചേർന്ന ലളിത നാലാം റാങ്കോടെ പാസായി.പിജിക്ക്ഗൈനക്കോളജിയാണ് തിരഞ്ഞെടുത്തത്. ആദ്യം സംസ്ഥാന ഹെൽത്ത് സർവീസിലായിരുന്നു.1964ലാണ് തിരുവനന്തപുരം മെഡിക്കൽകോളജിലെത്തിയത്. 1992ലാണ് എസ്എടിയിൽ നിന്നും വിരമിക്കുന്നത്.

വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച സി.വി. ത്രിവിക്രമനാണ് ഭർത്താവ്. ലക്ഷ്മി മനു, എസ്. കുമാരൻ, മാല പാർവതി എന്നിവർ മക്കളാണ്. സംസ്കാരം വൈകിട്ട് 5.30 ന് ശാന്തികവാടത്തിൽ.



No comments:

Powered by Blogger.